Kerala

കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം ; വയനാട് മെഡി.കോളജിൽ മികച്ച ചികിത്സ കിട്ടിയില്ല, മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കർഷകന്റെ മകൾ സോന ,ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയിട്ടും ആരോഗ്യ കേരളത്തിന്റെ ഗതി ഇതാണ്

വയനാട് : ആരോഗ്യ കേരളം സന്തുഷ്ട കേരളമെന്നൊക്കെ നാഴികയ്ക്ക് നാല്പത് വട്ടം പറയുമ്പോഴും ഇപ്പോഴും നല്ല ചികിത്സാ സംവിധാനങ്ങൾ കേരളത്തിൽ ഇല്ല .അസുഖത്തിന്റെ മൂർദ്ധന്യാവസ്ഥ കൊണ്ട് മാത്രമല്ല കേരളത്തിൽ ആളുകൾ മരണപ്പെടുന്നത്.നല്ല ചികിത്സ കിട്ടാതെയും മരണപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്.ജനരോഷമോ പ്രതിഷേധമോ ഉണ്ടാവുമ്പോൾ മാത്രം അധികൃതർ കാണിക്കുന്ന ചൂട് പിന്നീട് ഉണ്ടാവുന്നില്ല.കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയതായാണ് കർഷകന്റെ കുടുംബം ആരോപിക്കുന്നത്.

തോമസിന് ചികിത്സ നൽകിയില്ലെന്ന പരാതിയുമായി മകൾ സോന മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.മെഡിക്കൽ കോളജ് ആശുപത്രിയിൽ നല്ല ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല. മികച്ച ചികിൽസ കിട്ടിയില്ല. ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു.
വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ന് മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago