father-kills-son-in-ernakulam
ഉദയംപേരൂർ: എറണാകുളത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരിലാണ് സംഭവം. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിന്റെ അച്ഛനായ സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ രണ്ട് പേർ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
കാൻസർ രോഗിയാണ് സോമൻ. മകന്റെ തുടർച്ചയായുള്ള മർദനം മൂലമാണ് കൊലപാതകമെന്നാണ് സോമൻ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. മകൻ സ്ഥിരമായി മദ്യപിച്ചെത്തി മർദ്ദിക്കുന്നതിനാൽ കുറേ നാളുകളായി സോമൻ മകളുടെ വീട്ടിലായിരുന്നു. നാളുകൾക്ക് മുൻപാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ ഉച്ചയോടെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് തന്നെ മർദ്ദിച്ചതായും സോമൻ പറയുന്നു. മദ്യപിച്ച് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…