നീരജ് ചോപ്ര
ടോക്കിയോ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാന താരങ്ങളായ നീരജ് ചോപ്രയും സച്ചിൻ യാദവും ജാവലിൻ ത്രോ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്. നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര, 84.95 മീറ്റർ ദൂരം എറിഞ്ഞ് ആറാമനായാണ് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ടിൽ 83.67 മീറ്റർ ദൂരം എറിഞ്ഞ സച്ചിൻ യാദവ് പത്താം സ്ഥാനത്തോടെ ഫൈനലിന് യോഗ്യത നേടി.
യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനം ഗ്രനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിന്റേതായിരുന്നു. അദ്ദേഹം 89.53 മീറ്റർ ദൂരം എറിഞ്ഞു. പാക് താരം അർഷാദ് നദീം 85.28 മീറ്റർ എറിഞ്ഞു. യോഗ്യത നേടിയ മറ്റ് പ്രമുഖ താരങ്ങൾ: ജൂലിയൻ വെബ്ബർ (87.21 മീ.), ജൂലിസ് യെഗോ (85.96 മീ.), ഡേവിഡ് വെഗ്‌നർ (85.67 മീ.) എന്നിവരാണ്.
എന്നാൽ, യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത മറ്റ് ഇന്ത്യൻ താരങ്ങളായ രോഹിത് യാദവിനും യാഷ് വീറിനും ഫൈനലിൽ എത്താനായില്ല. ഗ്രൂപ്പ് ബിയിൽ മത്സരിച്ച രോഹിതിന് 77.81 മീറ്ററും യാഷ് വീറിന് 77.51 മീറ്ററും മാത്രമാണ് എറിയാൻ കഴിഞ്ഞത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…