Fiery fight! Kerala is looking forward to the by-election results today; Candidates Awaiting Mandate; Counting of votes will start at 8 p.m
തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമലഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 9 മണിയ്‌ക്ക് ആദ്യ ഫലസൂചനകൾ പുറത്തെത്തും.
ത്രികോണ മത്സരത്തിൽ ജനങ്ങൾ ആരോടൊപ്പമെന്ന് അറിയാൻ പ്രതീക്ഷയോടെയാണ് സ്ഥാനാർത്ഥികൾ കാത്തിരിക്കുന്നത്. ആദ്യം തപാൽ വോട്ടും 8.30 ഓടെ വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ചേലക്കരയിൽ ബിജെപിയ്‌ക്കായി കെ ബാലകൃഷ്ണൻ, സിപിഎമ്മിനായി യുആർ പ്രദീപ്, കോൺഗ്രസിനായി രമ്യ ഹരിദാസ് എന്നിവരാണ് ജനവിധി തേടിയത്.
പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാറും കോൺഗ്രസിനായി രാഹുൽ മാങ്കൂട്ടത്തിലും സിപിഎമ്മിന് വേണ്ടി പി സരിനുമാണ് മത്സരിച്ചത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞത് സ്ഥാനാർത്ഥികളെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടാതെ പൂർണ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥികൾ.
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി ജനവിധി തേടിയിറങ്ങിയപ്പോൾ ബിജെപിക്ക് വേണ്ടി നവ്യ ഹരിദാസാണ് കളത്തിലിറങ്ങിയത്. സത്യൻ മൊകേരിയ്‌ക്ക് എത്ര വോട്ടുകൾ ലഭിക്കുമെന്നാണ് സിപിഐ ഉറ്റുനോക്കുന്നത്. വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…