എംബി രാജേഷ്
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. നടി ശ്രീലേഖയുടെയും രഞ്ജിത്തിന്റെയും അഭിപ്രായങ്ങൾ മാത്രമാണ് പുറത്ത് വന്നതെന്നും പരാതികളൊന്നും നിലവിൽ സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്നും എംബി രാജേഷ് വ്യക്തമാക്കി .
“പരാതി തന്നാൽ നിയമനടപടി ഉണ്ടാവും. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം. നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല. നിയമാസൃതം ഉള്ള നടപടി സർക്കാർ സ്വീകരിക്കും” – എംബി രാജേഷ് പറഞ്ഞു.
ബംഗാളി നടി ലൈംഗിക അതിക്രമ ആരോപണം ഉയർത്തിയിട്ടും ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് രാജിവെക്കാത്ത സംവിധായകൻ രഞ്ജിത്തിനെതിരെയും രാജി ആവശ്യപ്പെടാത്ത സർക്കാരിനെതിരെയും കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് എംബി രാജേഷിൻറെ പ്രതികരണം.
ആരോപണമുയർന്ന സാഹചര്യത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. അക്കാദമി അംഗങ്ങളിലും സമാന അഭിപ്രായമുണ്ട്. വിഷയത്തിൽ സർക്കാർ തലത്തിലും തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. വിഇടത് കേന്ദ്രങ്ങളിൽ നിന്നും രഞ്ജിത്തിന്റെ രാജിക്കായി സമ്മർദം ശക്തമാവുകയാണ്.
അതേസമയം, വയനാട്ടിലെ റിസോർട്ടിൽ വച്ച് രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോർഡ് മാറ്റി.കേരള ചലച്ചിത്ര അക്കാദമി എന്ന ബോർഡ് അഴിച്ചുമാറ്റിയ ശേഷം വാഹനം ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് രഞ്ജിത്ത് വയനാട്ടിലെ റിസോർട്ടിലെത്തിയത്.
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…