India

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം : ഗോ ഫസ്റ്റ് എയർലൈൻസ് വരുന്ന രണ്ടു ദിവസത്തെ വിമാന സർവീസുകൾ നിർത്തി വച്ചു

മുംബൈ : സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടർന്ന് വാഡിയ ഗ്രൂപ്പ് ഉടമസ്ഥരായ ഗോ ഫസ്റ്റ് എയർലൈൻസ് രണ്ടു ദിവസത്തെ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി എയർലൈൻ മേധാവി കൗശിക് ഖോന അറിയിച്ചു. വരുന്ന രണ്ട് ദിവസത്തെ(മേയ് 3, 4) സർവീസുകളാണ് നിർത്തിവച്ചിരിക്കുന്നത്.

നിലവിൽ ഫണ്ട് ലഭ്യമില്ലാത്തതിനാൽ ദില്ലിയിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിനെ കമ്പനി സമീപിച്ചിട്ടുണ്ട്. വിമാന എൻജിനുകൾ നൽകുന്ന പ്രാറ്റ് ആൻഡ് വിറ്റ്‌നിയെന്ന സ്ഥാപനത്തിനു നൽകാനുള്ള പണത്തിൽ കുടിശ്ശിക വരുത്തിയതിനാൽ വിതരണം ചെയ്യുന്നത് അവർ നിർത്തിവച്ചു. ഇതിനെ തുടർന്ന് ഗോ ഫസ്റ്റിന്‍റെ പകുതിയോളം സർവീസുകൾനിർത്തിവയ്ക്കേണ്ടി വന്നിരുന്നു.

“ഇത് നിർഭാഗ്യകരമായ തീരുമാനമാണ്. കമ്പനിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഈ തീരുമാനം എടുക്കേണ്ടി വന്നു. നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഏവിയേഷൻ റെഗുലേറ്റർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. എൻസിഎൽടി അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ വിമാന സർവീസുകൾ പുനരാരംഭിക്കും’’ – ഖോന പറഞ്ഞു.

ഗോ ഫസ്റ്റ് എയർലൈൻസിൽ നിലവിൽ 5000ൽ അധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട് എന്നാണ് വിവരം.

Anandhu Ajitha

Recent Posts

ബാർ കോഴ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം!മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നത് ;വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ,സുരേന്ദ്രന്‍

തിരുവനന്തപുരം: ബാർ കോഴയിൽ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ,സുരേന്ദ്രന്‍. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന കോഴയുടെ…

1 hour ago

ആര്യ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു !സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറി ;ട്രിപ്പ് ഷീറ്റ് ഹാജരാക്കി കണ്ടക്ടർ

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുണ്ടായ വാക്കുതർക്കത്തിനിടെ ആര്യയുടെ ഭർ‌ത്താവും എംഎൽഎയുമായ സച്ചിൻ ദേവ് ബസിൽ കയറിയെന്ന്…

3 hours ago

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ എക്സൈസ് മന്ത്രിയുടെ വിദേശയാത്ര

മന്ത്രിമാർ വിദേശത്തേക്ക് പോകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് വിദേശകാര്യ വകുപ്പ് I FOREIGN TRIP OF MINISTERS

3 hours ago

തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരെ കുറിച്ച് മോദി നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്

വിദേശ ശക്തികളുമായി ബന്ധം? മലയാളി മാദ്ധ്യമ പ്രവർത്തകയെ കുറിച്ച് അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ I DHANYA RAJENDRAN

3 hours ago

കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ ! സ്വന്തം കീശയിലാക്കിയത് 28 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ കൈയിട്ടുവാരി ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത് ലക്ഷങ്ങള്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്ലര്‍ക്ക് ദിലീപ് ഡി. ദിനേഷ് ആണ്…

3 hours ago