First aircraft landing on the flight deck of INS Vikrant.
ദില്ലി : ഐഎൻഎസ് വിക്രാന്തിന്റെ ഫ്ലൈറ്റ് ഡെക്കിൽ ആദ്യമായി വിമാനം ഇറക്കി.കടൽ പരീക്ഷണങ്ങളുടെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റാണ് (എൽസിഎ) ഐഎൻഎസ് വിക്രാന്തിൽ വിജയകരമായി ഇറക്കിയത്. ഇതോടെ നാവികസേനയുടെ ചരിത്രത്തിൽ പുതിയ ഒരു പോൺ തൂവൽ കൂടി ചേർന്നിരിക്കുന്നു.262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുള്ള ഇന്ത്യയുടെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ മുകള്‍ ഡെക്കില്‍ 10 യുദ്ധവിമാനങ്ങളും കീഴ് ഡെക്കില്‍ 20 വിമാനങ്ങളും വിന്യസിക്കാം.
88 മെഗാവാട്ട് കരുത്തുള്ള നാല് വാതക ടര്‍ബൈന്‍ എന്‍ജിനുകളുണ്ട്. 28 മൈല്‍ വേഗവും 18 മൈല്‍ ക്രൂയിസിങ് വേഗവുമുണ്ടാകും. ഒറ്റയാത്രയില്‍ 7500 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ സഞ്ചരിക്കാം.2300 കിലോമീറ്റര്‍ നീളത്തില്‍ കേബിളുകളും 120 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. 2300 കംപാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ 1700 പേര്‍ക്ക് താമസിക്കാം. 40,000 ടണ്ണാണ് ഭാരം.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…