മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം
ലൂസിഫറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. മഞ്ജു വാര്യരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. പോസ്റ്ററില്‍ എല്ലാം മറന്ന് ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന മഞ്ജുവിനെയാണ് കാണാന്‍ സാധിക്കുന്നത്. ചിത്രത്തില്‍ പ്രിയദര്‍ശിനി രാമദാസ് എന്ന കഥാപാത്രമായാണ് മഞ്ജു എത്തുന്നത്.
മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ലൂസിഫര്‍’.ബോളിവുഡ് താരം വിവേക് ഒബ്‌റോയി,ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, ഫാസില്‍, മഞ്ജുവാര്യര്‍,മംമ്ത, ജോണ്‍ വിജയ് തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തും.
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള…
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…