India

ഇന്ത്യൻ മണ്ണിലേക്ക് ഉടൻ തന്നെ ഉണ്ടാകും; സൂചന നൽകി ടെസ്‌ല; ആദ്യ ഓഫീസ് പൂനെയിൽ ആരംഭിച്ചു

എലോൺ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യൻ മണ്ണിലേക്കും എത്തുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ടെസ്‌ല നൽകിയിരുന്നുവെങ്കിലും വരവ് ഉടൻ ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പൂനെയിലെ പഞ്ച്ഷീൽ ബിസിനസ് പാർക്കിൽ ടെസ്‌ല ഓഫീസ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ടെസ്‌ലയുടെ ഇന്ത്യൻ സബ്‌സിഡിയറിയായ ടെസ്‌ല ഇന്ത്യ മോട്ടോർ ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് ടേബിൾ സ്പെയ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി അഞ്ച് വർഷത്തെ വാടക കരാറിലാണ് കമ്പനി ഒപ്പുവെച്ചിരിക്കുന്നത്.

ഇന്ത്യൻ വാഹന വിപണിക്ക് അനുയോജ്യമായ കാർ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ടെസ്‌ല പദ്ധതിയിടുന്നത്. കൂടാതെ, ഇന്ത്യൻ നിർമ്മിത കാറുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ നിർമിക്കുന്ന കാറുകൾക്ക് 20 ലക്ഷം രൂപ വില പ്രതീക്ഷിക്കാവുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എലോൺ മസ്‌ക് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്.

Anusha PV

Recent Posts

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

1 hour ago

പ്രധാനമന്ത്രിയെ വെല്ലുവിളിക്കാൻ പോയ ലോക മാദ്ധ്യമങ്ങൾക്കെല്ലാം സ്വയം തിരുത്തേണ്ടി വരും

മത സ്വാതന്ത്ര്യം വേണം, കെജ്‌രിവാളിനെതിരെ അന്വേഷണം പാടില്ല ! വിചിത്ര നിലപാടുമായി അമേരിക്ക ചുറ്റിക്കറങ്ങുന്നത് എന്തിന് ?

1 hour ago

24 മുനിസിപ്പാലിറ്റികൾക്കുള്ള കേന്ദ്ര ഫണ്ട് താൽക്കാലികമായി തടഞ്ഞു

കണക്ക് നൽകാതെ ഒളിച്ചു കളിച്ച് കേരളം ! മുഖ്യമന്ത്രി സ്വകാര്യ വിദേശയാത്രയിലും

1 hour ago

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം; അവസാനം മുട്ടുമടക്കുന്നു! ഒത്തുതീര്‍പ്പിന് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നാളെ വൈകുന്നേരം മൂന്ന്…

2 hours ago