Kerala

കേന്ദ്രമന്ത്രി വി. മുരളീധരന് ഹൃദ്യമായ സ്വീകരണം

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി അധികാരമേറ്റശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ വി. മുരളീധരന് തലസ്ഥാനത്തെ പൗരാവലിയും ബിജെപി പ്രവര്‍ത്തകരും ഹൃദ്യമായ സ്വീകരണം നല്‍കി

നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അടിക്കാരത്തിലേറിയതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് വിദേശകാര്യ വകുപ്പിന്റെ പ്രവര്‍ത്തനമാണെന്ന് കേന്ദ്ര വി. മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ശ്‌ളാഘനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച സുഷമ സ്വരാജിന്റെ കീഴിലുണ്ടായിരുന്ന വകുപ്പിന്റെ പ്രവര്‍ത്തനം അതുപോലെ തുടര്‍ന്ന് കൊണ്ടുപോകാന്‍ ശ്രമിക്കണുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ താന്‍ ആരംഭിച്ചതായും മുരളീധരന്‍ പറഞ്ഞു. പരിക്കേറ്റവരുടെ വിവരങ്ങള്‍ അറിയിക്കാനായി ദുബായില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് മരണപ്പെട്ടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും വേണ്ട നടപടികള്‍ വിദേശകാര്യ വകുപ്പ് സ്വീകരിക്കും.

മൃതദേഹത്തിന്റെ തൂക്കം നോക്കി ഇതിന്റെ ഇതിനുള്ള കൂലി ഈടാക്കുന്ന സംവിധാനവും അവസാനിപ്പിക്കും. ഇതിന് പരിഹാരം നിശ്ചയിക്കാനും വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഉത്സവകാലങ്ങളില്‍ വിമാനക്കൂലികള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിന് പരിഹാരം കാണാന്‍ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതായും മുരളീധരന്‍ പറഞ്ഞു.

വിദേശകാര്യ മന്ത്രാലയം പ്രവാസികള്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 00971565463903 എന്നതാണ് നമ്പര്‍.കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനുമായി താന്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. നിപ പടര്‍ന്നുപിടിക്കാന്‍ സാധ്യതയില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചതായി മുരളീധരന്‍ പറഞ്ഞു.

admin

Recent Posts

ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസം ബാറുകളും മദ്യശാലകളും തുറക്കില്ല! തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് മദ്യവില്‍പ്പന നിരോധിച്ച് കര്‍ണാടക

ബെംഗളൂരു: തെരഞ്ഞെടുപ്പും വോട്ടെണ്ണലും കണക്കിലെടുത്ത് ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യവില്‍പ്പന നിരോധിച്ച് കർണാടക. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ…

5 mins ago

പുതുചരിത്രം കുറിക്കാൻ മോദി ഇന്ന് യാത്രതിരിക്കും, കന്യാകുമാരിയിലെ ധ്യാനം ഇന്നവസാനിക്കും, വിവേകാനന്ദ കേന്ദ്രത്തിൽ നിന്നും പ്രധാനമന്ത്രി പുറപ്പെടുക വാരാണസിയിലേക്ക്!

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ…

19 mins ago

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

36 mins ago

സംസ്ഥാനത്ത് ഇന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടുക്കി മലയോരമേഖലകളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; മലങ്കര ഡാം ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,…

45 mins ago

മരിച്ചിട്ടും മരിക്കാത്ത ഭാരതത്തിന്റെ വീരപുത്രൻ ! മരണത്തെയും തോൽപ്പിച്ച ജസ്വന്ത് സിംഗ് റാവത്ത്

മരിച്ചിട്ടും മരിക്കാത്ത ഭാരതത്തിന്റെ വീരപുത്രൻ ! മരണത്തെയും തോൽപ്പിച്ച ജസ്വന്ത് സിംഗ് റാവത്ത്

1 hour ago

ഭാരതം ആര് ഭരിക്കും? അവസാനഘട്ട ലോ​ക്സ​ഭാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രധാനമന്ത്രിയുടെ വാരണാസിയടക്കം 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി; വൈകിട്ടറിയാം എക്സിറ്റ് പോൾ ഫലം!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയടക്കം 904 സ്ഥാനാർഥികൾ 7 സംസ്ഥാനങ്ങളിലെയും…

1 hour ago