ദില്ലി ക്യാപിറ്റൽസിന്റെ ബാറ്റിങിനിടെ
പ്രഥമ വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ദില്ലി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 132 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിന് പ്രതീക്ഷിച്ചത് പോലെ മികച്ച സ്‌കോറിൽ എത്താനായില്ല.നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് ദില്ലി ക്യാപിറ്റൽസ് എടുത്തത്. മുംബൈക്ക് വേണ്ടി ഇംഗ്ലണ്ട് താരം ഇസ്സി വോങ്, വിൻഡീസ് തരാം ഹെയ്‌ലി മാത്യൂസ് എന്നിവർ മൂന്ന് വിക്കറ്റ് നേടി തിളങ്ങി .
79 റൺസെടുക്കുന്നതിനിടെ ഒമ്പത് വിക്കറ്റെന്ന നിലയിൽ തകർന്നടിഞ്ഞ ടീമിനെ ശിഖ പാണ്ഡേയുടെയും രാധയാദവിന്റേയും ബാറ്റിങ്ങാണ് കരകയറ്റിയത്. ഇരുവരും 27 റൺസുമായി പുറത്താകാതെ നിന്നു.ക്യാപ്റ്റൻ ലാനിംഗ് 29 പന്തിൽ 35 റൺസെടുത്തു. മരിജൻ ക്യാപ് 18 ഉം ഷെഫാലി വർമ 11 ഉം റൺസ് നേടി.
വിജയ ലക്ഷ്യം പിന്തുടരുന്ന മുംബൈ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 6.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിലാണ്
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…