രാകുല്‍ പ്രീത് സിങ്ങും സഹോദരൻ അമന്‍ പ്രീത് സിങ്ങും
ബോളിവുഡ് നടിയുടെ സഹോദരനടക്കം അഞ്ച് പേരെ മയക്കുമരുന്നുമായി ഹൈദരാബാദ് പോലീസ് പിടികൂടി. ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്ങിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ് അടക്കം അഞ്ച് പേരെയാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
2.6 കിലോ കൊക്കെയ്ൻ ഹൈദരാബാദിലേക്ക് വിൽപനയ്ക്കായി കൊണ്ടുവരുന്നതായി തെലങ്കാന ആൻ്റി നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ലഭിച്ച പരിശോധനയിലാണ് അമന്‍ അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അനികേത് റെഡ്ഡി, പ്രസാദ്, മധുസൂദനന്‍, നിഖില്‍ ദമാന്‍ എന്നിവരാണ് അമനെ കൂടാതെ അറസ്റ്റിലായവര്‍. അമന്‍ അടക്കം അഞ്ചുപേരും മയക്കുമരുന്ന് ഉപയോഗിച്ചതായി മൂത്ര പരിശോധനയില്‍ കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
പ്രതികള്‍ക്ക് നൈജീരിയന്‍ സ്വദേശികളുമായുള്ള ബന്ധമടക്കം പരിശോധിച്ച് വരികയാണ്. പ്രതികളില്‍ ചിലര്‍ തുടര്‍ച്ചയായി മയക്കുമരുന്ന് ഇടപാടിനായി ബന്ധപ്പെടുന്നവരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
2022 ലും 2021 ലും മയക്കുമരുന്ന് കടത്തും ഉപഭോഗ കേസുമായി ബന്ധപ്പെട്ട് രാകുൽ പ്രീത് സിങിനും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നു . കഴിഞ്ഞ വർഷവും ഇതുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴി അന്വേഷണ ഏജൻസി രേഖപ്പെടുത്തിയിരുന്നു. രാകുലിനെ കൂടാതെ റാണ ദഗ്ഗുബതി, ചാർമി കൗർ, നവദീപ്, രവി തേജ എന്നിവരെയും മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…