General

ഐഫോണിന്റെ വിവിധ മോഡലുകള്‍ക്ക് വന്‍ വിലക്കിഴിവ്


പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ട് മൊബൈല്‍സ് ബൊണാന്‍സ വില്‍പ്പന ആരംഭിച്ചു. വ്യാഴാഴ്ച ആരംഭിച്ച ഫ്‌ളിപ്പ്കാര്‍ട്ട് മൊബൈല്‍സ് ബൊണാന്‍സ വില്‍പ്പന ആഗസ്റ്റ് 23 വരെ നീണ്ടുനില്‍ക്കും. ഐഫോണ്‍ 12,റിയല്‍മി സി20,ഓപ്പോ എഫ്19 തുടങ്ങിയ മോഡലുകള്‍ക്ക് പ്രീപെയ്ഡ് ഡിസ്‌കൗണ്ട് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഇതിനൊപ്പമുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

69,900 രൂപ വിലയുള്ള ഐഫോണ്‍ 12 മിനി പതിനായിരം രൂപ വിലക്കിഴിവിലാണ് ലഭിക്കുന്നത്. അതായത് 59,999 രൂപ നല്‍കി ഈ മോഡല്‍ സ്വന്തമാക്കാം. ഐഫോണ്‍ എസ്ഇ(2020) 39,900 രൂപയാണ് നിലവില്‍ വിലയെങ്കില്‍ 34,999 രൂപയ്ക്ക് ഓഫര്‍ സെയിലില്‍ ലഭിക്കും. 54,900 രൂപ വിലയുള്ള ഐഫോണ്‍ 11 വാങ്ങാന്‍ 48,999 രൂപയാണ് നല്‍കേണ്ടത്. 89,899 രൂപ വിലയുള്ള ഐഫോണ്‍ 11 പ്രോ 74,999 രൂപയ്ക്ക് ലഭിക്കും. 47,900 രൂപ വിലയുള്ള ഐഫോണ്‍ എക്‌സ്ആറിന് 41,999 രൂപയ്ക്ക് ലഭിക്കും.

ഐഫോണ്‍ പ്രേമികള്‍ക്ക് നല്ല മോഡല്‍ സ്വന്തമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇതിനൊക്കെ പുറമേ മോട്ടോ ജി 60യ്ക്ക് ഓഫര്‍ സെയിലില്‍ 16,999 രൂപയും ഇന്‍ഫിനിക്‌സിന്റെ ഹോട്ട് 10എസ് ന് 9499 രൂപയ്ക്കും സ്വന്തമാക്കാം.ഇന്‍ഫിനിക്‌സ് ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ സ്മാര്‍ട്ട് 5ന് 6,999 രൂപയാണ് വില. 7,199 രൂപയാണ് ഫോണിന്റെ യഥാര്‍ത്ഥ വില.പോക്കോ എം3യുടെ വില ഫ്‌ളിപ്പ്കാര്‍ട്ട് സെയ്‌ലില്‍ 10,499 രൂപയാണ്. അസൂസ് ആര്‍ഒജി3 മോഡലിന് ഏഴായിരം രൂപയും ഓഫറുണ്ട്.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

6 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

8 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

12 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

12 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

12 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

12 hours ago