2 മിനിറ്റ് കൊണ്ട്2 ലക്ഷം രൂപാ വരെ പലിശരഹിത വായ്പ ; വ്യാപാരികള്‍ക്കായി ഫ്‌ളിപ്പ്കാര്‍ട്ട്

രണ്ട് മിനിറ്റ് കൊണ്ട് വായ്പ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് ഫ്‌ളിപ്പ്കാര്‍ട്ട്. ചെറുകിട വ്യാപാരികളെ ഉദ്ദേശിച്ചാണ് ആഗോള ഭീമന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ചെറുകിട കച്ചവടക്കാരുടെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ നിറവേറ്റാനും ബിസിനസ് വ്യാപനവും സാധ്യമാക്കാനാണ് ക്രെഡിറ്റ് പ്രോഗ്രാമുകളിലേക്ക് കമ്പനി കടക്കുന്നത്. ഇന്ത്യയിലെ ക്രെഡിറ്റ് വിപണിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് പല ഭീമന്‍ കമ്പനികളും നീക്കം നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലെ വമ്പന്‍ ഷവോമി ക്രെഡിറ്റ് പ്രോഗ്രാമുകള്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഫ്‌ളിപ്പ്കാര്‍ട്ടും സമാന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെയും ഫിന്‍ടെക് സ്ഥാപനങ്ങളെയും പങ്കുകാരാക്കിയാണ് പദ്ധതി നടപ്പാക്കുക. പതിനഞ്ച് ലക്ഷത്തോളം ചെറുകിട വ്യാപാരികള്‍ക്ക് ‘ഈസി ക്രെഡിറ്റ്’ നല്‍കാനാണ് തീരുമാനം.

വായ്പ ശരിയാക്കാന്‍ ഒരുവിധത്തിലുള്ള ചാര്‍ജും ഈടാക്കില്ല. എന്റ് ടു എന്റ് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിങ് വഴി അയ്യായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് വായ്പ നല്‍കുക.പതിനാല് ദിവസം വരെ പലിശ രഹിത കാലയളവില്‍ ക്രെഡിറ്റായാണ് ലഭിക്കുക. നിലവില്‍ ഒന്നര ദശലക്ഷത്തില്‍പരം ചെറുകിട കച്ചവടക്കാര്‍ക്കും ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും കഫ്റ്റീരിയകള്‍ക്കുമായി ഫ്‌ളിപ്പ്കാര്‍ട്ട് സേവനം നല്‍കുന്നുണ്ടെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് മേധാവി ആദര്‍ശ് മേനോന്‍ പറഞ്ഞു.

admin

Recent Posts

മട്ടും ഭാവവും മാറി പ്രകൃതി ! കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

42 mins ago

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി! ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…

1 hour ago

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

2 hours ago

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

2 hours ago

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

3 hours ago