FLYING-BIKE
വാഷിംഗ്ടണ്‍: ലോകത്തിലുള്ള സകലരെയും അമ്പരിപ്പിച്ച കാര്യമാണ് പറക്കും കാർ. എന്നലിപ്പോഴതാ, വാഹനപ്രേമികളെ ഞെട്ടിച്ചുകൊണ്ട് പറക്കും ബൈക്കുകളും വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. പറക്കും ബൈക്കിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടുകൂടി വാഹനപ്രേമികൾ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
ഹോളിവുഡ് ചിത്രം സ്റ്റാര്‍ വാര്‍സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പറക്കും ബൈക്കുകള്‍ ഉള്ളത്.
ജാപ്പനീസ് സ്റ്റാര്‍ട്ടപ്പായ എര്‍ക്വിന്‍സ് ടെക്‌നോളജീസാണ് പറക്കും ബൈക്കുകള്‍ നിര്‍മിക്കുന്നത്. ഇവരുടെ ഹോവര്‍ ബൈക്കുകള്‍ യുഎസ്സിലെത്തിയിരിക്കുകയാണ്. ഡിട്രോയിറ്റില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന വാഹന പ്രദര്‍ശനത്തിലായിരുന്നു പറക്കും ബൈക്കുകളെ അവതരിപ്പിച്ചത്.
ബൈക്കുകള്‍ പറന്ന് കൊണ്ട് സഞ്ചരിക്കുന്നത്, അതിന് ശേഷം നിലത്തിറങ്ങുന്നതെല്ലാം അമ്പരപ്പോടുകൂടിയാണ് പലരും കണ്ടു നിന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് ഷെയര്‍ ചെയ്തിട്ടുണ്ട്.
ഒരു വ്യക്തി ഈ ബൈക്ക് സ്റ്റാര്‍ട്ടാക്കുന്നതും അന്തരീക്ഷത്തിലൂടെ ഓടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വളരെ സൂക്ഷമതയോടെ ഈ ഹോവര്‍ ബൈക്കുകള്‍ നിലത്തിറക്കുന്നതും കാണാം. ലോകത്തെ ആദ്യ പറക്കും ബൈക്കിന്റെ ഫീച്ചേഴ്‌സും ഇതില്‍ അവതരിപ്പിക്കുന്നുണ്ട്.
ടുറിസ്‌മോ ഹോവര്‍ബൈക്കുകള്‍ക്ക് നാല്‍പ്പത് മിനുട്ടോളം പറക്കാനുള്ള ശേഷിയുണ്ട്. മണിക്കൂറില്‍ 62 മൈല്‍ എന്ന വേഗത്തിലാണ് ഇതിന് കുതിക്കാന്‍ കഴിയുക. ജപ്പാനില്‍ നേരത്തെ തന്നെ ഇത് വില്‍പ്പനയ്ക്ക് വെച്ചതാണ്. അമേരിക്കയില്‍ അടുത്ത വര്‍ഷം മുതല്‍ വില്‍പ്പന ആരംഭിക്കും. സ്റ്റാര്‍ വാര്‍സിലെ ഫ്‌ളൈയിംഗ് ബൈക്കാണ് ഇതെന്ന് സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…