India

ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനം ; ഉറച്ച നടപടികളുമായി ഇന്ത്യൻ സേന, ചൈന അതിർത്തിയിൽ നിന്ന് പിന്മാറില്ല,വടക്കുകിഴക്കൻ മേഖലയിലെ വ്യോമ സേനാഭ്യാസത്തിന് തുടക്കം

ദില്ലി : ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടർന്ന് അതിർത്തിയിൽ നിന്ന് തൽകാലം പിൻമാറ്റമില്ലെന്ന ഉറച്ച തീരുമാനത്തിൽ കരസേന. ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരും.ചൈന അരുണാചൽ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ എത്തിച്ചുവെന്നാണ് സ‍ർക്കാർ വിലയിരുത്തൽ. വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസത്തിനും ഇന്ന് തുടക്കമാവും.രണ്ടു ദിവസമാണ് മേഖലയിൽ വ്യോമസേന അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. ചൈനയുമായുള്ള അരുണാചൽ മേഖലയിലെ സംഘർഷം നിലനിൽക്കെയാണ് വ്യോമസേനാഭ്യാസം നടക്കുന്നത്.അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ് ഉൾപ്പെടെയുള്ള ഭൂരിഭാഗം മുൻനിര യുദ്ധവിമാനങ്ങളും പങ്കെടുക്കും.

ഇതിനിടെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സുരക്ഷ സമിതിയിൽ ചൈനയെ പരോക്ഷമായി വിമർശിച്ചു. ഭീകരവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ രാജ്യാന്തര വേദികളിൽ ചിലർ തടസ്സം നില്ക്കുകയാണെന്ന് എസ് ജയശങ്കർ കുറ്റപ്പെടുത്തി. കശ്മീരിനെക്കുറിച്ചുള്ള യുഎൻ പ്രമേയം ഇന്ത്യ പാലിക്കണമെന്ന് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. ഒസാമ ബിൻ ലാദനെ സംരക്ഷിച്ചവരുടെ സുവിശേഷം വേണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തിരിച്ചടിച്ചു

Anusha PV

Recent Posts

ആളിപ്പടർന്ന് ബാർ കോഴ ആരോപണം !അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി എക്‌സൈസ് മന്ത്രി എം ബി രാജേഷ്

ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും…

17 mins ago

ആറ്റിങ്ങൽ ഇരട്ടക്കൊല !ഒന്നാം പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ! 25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണം

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജിയിലാണ്…

52 mins ago

സംസ്ഥാനത്ത് വീണ്ടും നുരഞ്ഞ് പതഞ്ഞ് ബാർ കോഴ !എക്സൈസ് മന്ത്രി എം ബി രാജേഷ് രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബാർ കോഴ വിവാദത്തിൽ ചൂട് പിടിച്ച് കേരള രാഷ്ട്രീയം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന…

1 hour ago

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിക്കെതിരെ കെ.സുരേന്ദ്രൻ |k surendran

2 hours ago

ദുരിത പെയ്ത്ത് തുടരുന്നു ! സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം ! കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…

2 hours ago

നോട്ടെണ്ണല്‍ യന്ത്രം എം ബി രാജേഷിന്റെ കയ്യിലാണോ,അതോ മുഖ്യമന്ത്രിയുടെ കയ്യിലോ ?എക്സൈസ് മന്ത്രി രാജിവെക്കണം ;രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…

2 hours ago