India

‘യുക്രൈനിലെ സാഹചര്യം സങ്കീർണം; ഇന്ത്യക്കാരെ 4 രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ നീക്കം’; രക്ഷാദൗത്യത്തിന്റെ റൂട്ട് തയാറാണെന്നും വിദേശകാര്യ സെക്രട്ടറി

ദില്ലി: യുക്രൈനിലെ സാഹചര്യം സങ്കീർണമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല. 20,000 ഇന്ത്യക്കാരെയാണ് യുക്രൈനിൽ നിന്ന് ഒഴിപ്പിക്കാനുള്ളതെന്നും ഇതുവരെ 4000 പേരെ തിരിച്ചെത്തിച്ചുവെന്നും. ഒഴിപ്പിക്കാനുള്ളവരെ പോളണ്ട്, ഹംഗറി, റുമാനിയ, സ്ലോവാക്യ എന്നീ നാലു രാജ്യങ്ങളുടെ അതിർത്തികൾ വഴി ഒഴിപ്പിക്കാനാണ് നീക്കമെന്നും. റോഡുമാർഗം യുക്രൈനിന്റെ അയൽ രാജ്യങ്ങളിലെത്തിച്ചാണ് ഒഴിപ്പിക്കുകയെന്നും റോഡ് മാർഗമുള്ള രക്ഷാദൗത്യത്തിന്റെ റൂട്ട് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല യുക്രൈൻ അതിർത്തിയിൽ ക്യംപ് ഓഫിസുകൾ തുടങ്ങും. ദൗത്യസംഘങ്ങളിലെ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചു. രക്ഷാദൗത്യത്തിനായി വിദേശകാര്യമന്ത്രാലയം പ്രത്യേക സംഘങ്ങളെ അയച്ചുവെന്നും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ യുക്രൈനിന്റെ അയൽരാജ്യങ്ങളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. രക്ഷാദൗത്യത്തിന് വ്യോമസേനയെയും ഉപയോഗിക്കും. ഇതേക്കുറിച്ച് പ്രതിരോധ മന്ത്രാലയവുമായി ചർച്ച നടക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി എംബസി യുക്രൈൻ പ്രസിഡന്റിന്റെ സഹായം തേടിയിരിക്കുകയാണ്. വിദ്യാർഥികളടക്കമുള്ളവർക്ക് ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകുകയും ചെയ്തു. കൂടാതെ യുക്രൈൻ പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതവും അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റം ലഘൂകരിക്കാനുള്ള വഴികളും ചർച്ച ചെയ്യുന്നതിനായി രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയിൽ ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രധനമന്ത്രി നിർമല സീതാരാൻ എന്നിവരുൾപ്പെടെ മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

B4 Admin

Recent Posts

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

3 minutes ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം: 40ലേറെ നഗരങ്ങളിൽ പ്രതിഷേധം

ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…

32 minutes ago

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസില്‍. വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍ എം.എല്‍.എ

തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…

12 hours ago

തലയോട്ടിയ്ക്ക് ക്ഷതം, കാഴ്ചയ്ക്ക് തടസം. ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു

ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…

13 hours ago

എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി

അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…

14 hours ago

വ്യോമസേനയെ നയിക്കാന്‍ പുതിയ കരുത്ത്. എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് പുതിയ എയര്‍ ചീഫ് മാര്‍ഷ്യല്‍ ആയി നിയമിക്കപ്പെട്ടു

എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…

14 hours ago