Former Finance Minister Thomas Isaac is back with a strong criticism of the Enforcement Directorate investigation in the Masala bond case.
ആലപ്പുഴ: മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക് വീണ്ടും രംഗത്ത്. എന്തിനാണ് ഇ ഡി സമൻസ് അയച്ചതെന്നും എന്തിനു വേണ്ടിയാണ് സ്വകാര്യ വിവരങ്ങളടക്കം നീണ്ട ലിസ്റ്റ് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഐസക്ക് ചോദിച്ചു. വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറാൻ നോക്കണ്ടെന്നും ഒരു പുല്ലുപേടിയും ഇല്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഐസക്ക് ഇഡിയോട് പറഞ്ഞു.
ആഗസ്റ്റ് 10നായിരുന്നു ഇ.ഡി സമന്‍സുകള്‍ക്കെതിരെ ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.ആഗസ്റ്റ് 11ന് കേസ് പരിഗണിച്ചപ്പോള്‍ ഇ.ഡിക്ക് ഉത്തരമുണ്ടായിരുന്നില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ഇ. ഡി തന്നെ പറഞ്ഞിരുന്നെന്നും ഹര്‍ജിക്കാരന്റെ സ്വകാര്യതയെ മാനിക്കണം എന്നും അതിനാല്‍ സ്വകാര്യവിവരങ്ങള്‍ തേടുന്നത് എന്തിനാണെന്ന് വ്യക്തത വരുത്താന്‍ ഇ.ഡി തയ്യാറാകണമെന്നുമായിരുന്നു കോടതി നിലപാട് എന്നും ഇനിയിപ്പോൾ രണ്ടിലൊന്ന് ഇ.ഡി കോടതിയിൽ പറഞ്ഞേ തീരൂ. 23-ാം തീയതി വരെ കാത്തിരിക്കാം എന്നും ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇഡിയോട് പറഞ്ഞു.
.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…