തിരുവനന്തപുരം- മുന്‍ ഇന്ത്യന്‍ അംബാസിഡറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന കെ.പി.എസ്.മേനോന്‍ ജൂനിയര്‍(90) അന്തരിച്ചു. തിരുവനന്തപുരം കവടിയാര്‍ ജസിന്തയിലായിരുന്നു അന്ത്യം.ഏറെക്കാലമായി രോഗബാധിതനായിരുന്നു ഇദ്ദേഹം.
1987 മുതല്‍ 1989 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്നു കെ പി എസ് മേനോന്‍ ജൂനിയര്‍. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിന്‍റെ (ഐ.എഫ്.എസ്) 1951 ബാച്ച് ഓഫീസറായ അദ്ദേഹം ബംഗ്ലാദേശ്, ഈജിപ്ത്, ജപ്പാന്‍, ഹംഗറി, ചൈന എന്നീ രാജ്യങ്ങളില്‍ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറിയും എഴുത്തുകാരനുമായ കെ.പി.എസ്.മേനോന്‍റെ മകനാണ്. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഏക മലയാള പ്രസിഡന്‍റുമായിരുന്ന സര്‍ സി.ശങ്കരന്‍നായരുടെ മകള്‍ പാലാട്ട് സരസ്വതിയമ്മയാണ് മാതാവ്. ജപ്പാന്‍, റഷ്യ, ചൈന, ഹങ്കറി, ബംഗ്ലദേശ്, ഈജിപ്റ്റ്, തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കെ.പി.എസ്.മേനോന്‍ ജൂനിയറിന്റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര മേനോന്‍. ലളിതാംബികയാണ് കെ പി എസ് മേനോന്‍ ജൂനിയറിന്‍റെ ഭാര്യ. മൂന്ന് മക്കളുണ്ട്. സംസ്‌കാരം ഉച്ചയ്ക്ക് 1.30-ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…