India

“പര്യടനത്തിനായി പാകിസ്ഥാനിലെത്തിയപ്പോൾ ഹിന്ദുവെന്ന പേരിൽ അപമാനിച്ചതിന്റെ വേദന എനിക്കെ അറിയൂ”രാജ്‌ദീപ് സർദേശായിയുടെ വായടപ്പിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ!

ഏകദിന ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ചിര വൈരികളായ പാകിസ്ഥാനെ ഏഴു വിക്കറ്റിന് തകർത്തെറിഞ്ഞ് ഭാരതം നേടിയ വിജയത്തിന്റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ മത്സരത്തിന് ശേഷം വിവാദങ്ങളും തലപൊക്കി. പാകിസ്ഥാൻ ബാറ്ററായ മുഹമ്മദ് റിസ്വാൻ വിക്കറ്റ് നഷ്ടമായി ഡ്രസിങ് റൂമിലേക്ക് നടക്കുന്നതിനിടെ ആരാധകർ ‘ജയ് ശ്രീ റാം’ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ അതി വേഗം പ്രചരിച്ചതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്.

സമൂഹ മാദ്ധ്യമങ്ങളിൽ ഭൂരിഭാഗം ആളുകളും ആരാധകരുടെ പ്രവർത്തിയെ പിന്തുണയ്ക്കുകയും ചുരുക്കം ചിലർ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. പത്രപ്രവർത്തകൻ രാജ്‌ദീപ് സർദേശായി ഇന്ത്യൻ ആരാധകരുടെ ‘ജയ് ശ്രീ റാം’ വിളികൾക്കെതിരായാണ് നിലപാടെടുത്തത്.

“ഞങ്ങളുടെ പാർക്കിൽ, ഞങ്ങൾ പരസ്പരം സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുന്നതിനായി ‘റാം റാം’ എന്ന് പറയാറുണ്ട്. പിന്നെ എന്തിനാണ് പാകിസ്ഥാൻ കളിക്കാരെ പരിഹസിക്കാൻ ജയ് ശ്രീറാം എന്ന് പറയുന്നത്? ശ്രീരാമൻ മര്യാദ പുരുഷോത്തമനാണ്. ശത്രുത ഉളവാക്കരുത്. നിങ്ങൾ സമ്മതിക്കുന്നുണ്ടോ?,” രാജ്‌ദീപ് സർദേശായി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ഇതിന് ചുട്ട മറുപടിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ രംഗത്ത് വന്നു. തന്റെ പതിനാറാം വയസ്സിൽ പാകിസ്ഥാൻ പര്യടനം നടത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചായിരുന്നു ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ മറുപടി. പാകിസ്ഥാൻ പര്യടന വേളയിൽ ഹിന്ദു മത വിശ്വാസിയായതു കൊണ്ടും നിറത്തിന്റെ പേരിലും സംസാകാരത്തിന്റെ പേരിലും രാജ്യത്തിന്റെ പേരിലും അപമാനിക്കാനുള്ള ശ്രമങ്ങൾ പാകിസ്ഥാനിൽ വച്ച് ഉണ്ടായതായും താങ്കൾ അത് അനുഭവിച്ചിട്ടില്ലെങ്കിൽ ദയവായി അതിനെക്കുറിച്ച് സംസാരിക്കരുതെന്നും രാജ്‌ദീപ് സർദേശായിക്ക് മറുപടിയായി ലക്ഷ്മൺ ശിവരാമകൃഷ്ണൻ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

Anandhu Ajitha

Recent Posts

പാർട്ടി ഇന്നോവയും തയ്യാർ പോരാളി ഷാജിയെ പാഠം പഠിപ്പിക്കാൻ പോലീസ്

മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia

58 mins ago

‘കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നത്’ പ്രചരിപ്പിച്ചു| അരുന്ധതിറോയ്‌ക്കെതിരേ യുഎപിഎ

2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…

1 hour ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…

2 hours ago

കുവൈറ്റ് ദുരന്തം ! ലോക കേരളസഭയിൽ പങ്കെടുക്കില്ലെന്ന് എം എ യൂസഫലി

അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…

2 hours ago

അപകടം നടന്ന് പിറ്റേന്ന് കമ്പനി വെബ്സൈറ്റ് പിൻവലിച്ചു? |EDIT OR REAL|

കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait

2 hours ago

മാറിനിൽക്കാൻ തീരുമാനിച്ച ഡോവലിനെ തിരികെ എത്തിച്ചത് മോദി? |EDIT OR REAL|

അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda

3 hours ago