India

കശ്‌മീരിലെ സമാധാന ശ്രമങ്ങൾ തള്ളുന്ന വിഘടനവാദികൾക്കും ഭീകരർക്കും കേന്ദ്രസർക്കാരിന്റെ ശക്തമായ മുന്നറിയിപ്പ്; ഭീകരരുടെ നട്ടെല്ലൊടിച്ച മുൻ ഐ.പി.എസ് ഓഫീസർ സുപ്രധാന ചുമതലയിലേക്ക്

ശ്രീനഗര്‍: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഫാറൂഖ് ഖാനെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന്റെ അഞ്ചാമത്തെ ഉപദേശകനായി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 13നായിരുന്നു ഫാറൂഖ് ഖാനെ ഉപദേശകനായി നിയമിച്ചത്. കശ്മീരില്‍ സമാധാന നീക്കങ്ങള്‍ തള്ളുന്ന വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും ശക്തമായ സന്ദേശമാണ് ഫാറൂഖ് ഖാന്റെ നിയമനത്തിലൂടെ നല്‍കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ നീക്കം അസാധാരണമാണെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പൊലീസില്‍ ഐജി റാങ്കില്‍ വിരമിച്ചശേഷം 2014ല്‍ ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയാണ് ഫാറൂഖ്. പാര്‍ട്ടിയില്‍ ചേര്‍ന്നതിനുശേഷം ഫറൂഖിന് ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ ചുമതല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക ചുമതലയുള്ള ദേശീയ സെക്രട്ടറി തുടങ്ങിയ പദവികളാണ് നല്‍കിയത്. തുടര്‍ന്ന് 2016 ജൂലൈയില്‍ അദ്ദേഹത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി രാഷ്ട്രപതി നിയമിച്ചു. രണ്ടാം മോദി സര്‍ക്കാരില്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായതിനു പിന്നാലെ ഫാറൂഖിനെ ലക്ഷദ്വീപ് വിട്ടു സ്വന്തം മണ്ണിലേക്കു തിരിച്ചെത്തിച്ചത് വിപുലമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണെന്നാണു വിലയിരുത്തല്‍.

ഫാറൂഖ് ഖാനൊഴികെ കശ്മീര്‍ ഗവര്‍ണറുടെ മറ്റു നാല് ഉപദേശകരും രാഷ്ട്രീയ പശ്ചാത്തലമുള്ളവരല്ല. എല്ലാവരും ഐഎഎസ്, ഐപിഎസ് മുന്‍ ഉദ്യോഗസ്ഥരാണ്. കെ. വിജയകുമാര്‍, ഖുര്‍ഷിദ് അഹമ്മദ് ഗനായ്, കേവല്‍ ക്രിഷന്‍ ശര്‍മ, കെ. സ്‌കന്ദ തുടങ്ങിയവാരാണ് മറ്റ് ഉപദേശകര്‍. ഇവരില്‍ മികച്ച റാങ്കിലുള്ളത് വിജയകുമാറാണ്. ദില്ലിയിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കണ്ണുവെട്ടിച്ചാണ് രണ്ടാം ശനിയായ ജൂലൈ 13ന് കേന്ദ്ര സര്‍ക്കാര്‍ ഫാറൂഖിനെ നിയമനം നടത്തിയത്. മൂന്നാം ദിവസം ചൊവ്വാഴ്ച വൈകിട്ട് ഫാറൂഖ് ചുമതലയേല്‍ക്കുകയും ചെയ്തു.

ജമ്മു കശ്മീര്‍ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു ഫാറൂഖ് ഖാന്‍. 1994ല്‍ ഐപിഎസ് നേടി. പക്ഷേ ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം കഴിവു തെളിയിച്ചത്. കശ്മീരില്‍ രാഷ്ട്രപതി ഭരണം നിലനിന്നിരുന്ന 1994- 95 കാലത്താണ് ജമ്മു കശ്മീര്‍ പൊലീസില്‍ ഭീകരവിരുദ്ധ വിഭാഗം (എസ് ടി എഫ്) രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയത് ഫറൂഖ് ഖാനാണ്. എസ് ടി എഫും സൈന്യവും ചേര്‍ന്ന് 2000 ഭീകരരെയാണ് ഇക്കാലയളവില്‍ കൊന്നൊടുക്കിയത്.

ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപറേഷനുകളില്‍ ഭീകര തലവന്മാരടക്കം നിരവധി പേരെ വധിച്ചു. ഉന്നതരെ തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്യുന്നതിലൂടെ കുപ്രസിദ്ധനായ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് ലിബറേഷന്‍ ഫ്രണ്ട് നേതാവ് ഹിലാല്‍ ബേഗിനെ വകവരുത്തിയത് ഫാറൂഖ് ഖാന്റെ നേതൃത്വത്തിലുള്ള ഓപറേഷനിലാണ്. പക്ഷേ മനുഷ്യത്വരഹിതമായ ഇടപെടലുകളാണ് ഫാറൂഖ് ഖാന്‍ ഓപറേഷനുകളില്‍ പുറത്തെടുത്തതെന്നാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം.

admin

Recent Posts

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

2 mins ago

പാകിസ്ഥാൻ ഇനി അനങ്ങില്ല ! പണി പൂർത്തിയാക്കി നരേന്ദ്രമോദി

അമേരിക്കയെയും വേണ്ടിവന്നാൽ ഇന്ത്യ പിണക്കും ! രാജ്യത്തിന്റെ താൽപ്പര്യമാണ് പ്രധാനം I CHABAHAR PORT

32 mins ago

പന്തീരാങ്കാവിലെ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് വ്യക്തമായതായി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ; ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വിമർശനം

തിരുവനന്തപുരം: പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒ മറുപടിയില്‍ നിന്നു വ്യക്തമായതായി വനിതാ…

48 mins ago

അമേരിക്കയ്ക്ക് കരാറിൽ പ്രശ്നം ഉണ്ടാകുന്നത് എന്തുകൊണ്ട് ?

മോദിയുടെ ഇറാനുമായുള്ള നീക്കത്തിൽ മുട്ടിടിച്ച് അമേരിക്ക ; ഭയപ്പെടുന്നത് എന്തിന് ? ഒന്നല്ല, കാരണങ്ങൾ ഏറെ

1 hour ago

പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ !ക്രമസമാധാന പരിപാലനത്തിൽ വീണ്ടും സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ !

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും…

2 hours ago

കലി തുള്ളി നർമ്മദ ! കാണാതായ എഴംഗ സംഘത്തിനായുള്ള തിരച്ചിൽ ദുഷ്കരമാകുന്നു; കൂടുതൽ ദൗത്യ സംഘങ്ങൾ അപകടസ്ഥലത്തേക്ക്

ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. കുട്ടികളുൾപ്പെടെ ഏഴു പേരെയാണ് കാണാതായിരുന്നത്. ഇന്നലെ രാവിലെ നർമദ നദിയിലെ…

2 hours ago