Kerala

പിസി ജോർജ്ജുമായി പോലീസിന്റെ മരണപ്പാച്ചിൽ; കൊച്ചിയിൽ നിന്ന് പോലീസ് തിരുവനന്തപുരത്ത് എത്തിയത് വെറും രണ്ടര മണിക്കൂർ കൊണ്ട്; മംഗലാപുരത്ത് കാൽനടക്കാരനെ ഇടിച്ച് തെറിപ്പിച്ചു

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് കൊച്ചിയില്‍ അറസ്റ്റുചെയ്ത പി.സി.ജോര്‍ജിനെ ബുധനാഴ്ച അര്‍ധരാത്രിയില്‍ പോലീസ് തിരുവനന്തപുരത്ത് എത്തിച്ചു. പത്തുമണിയോടെയാണ് ജോര്‍ജിനെയും കൊണ്ടുള്ള പോലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചത്. രണ്ടരമണിക്കൂര്‍കൊണ്ട് തലസ്ഥാനത്ത് എത്തി. അമിതവേഗതയിലാണ് പിസി യെയും കൊണ്ട് പോലീസ് വാഹനങ്ങൾ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പാഞ്ഞത്. സാധാരണനിലയിൽ നാലര മണിക്കൂറിലധികം എടുക്കുന്ന യാത്രയാണ് പോലീസ് രണ്ടര മണിക്കൂറുകൾകൊണ്ട് പൂർത്തിയാക്കിയത്. ആദ്യം നന്ദാവനം എ.ആര്‍.ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടയിൽ മംഗലപുരത്ത് പോലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരിക്കേറ്റു. ചന്തവിള സ്വദേശി മുഹമ്മദ് ബഷീറിനാണ് പരിക്കേറ്റത്. രാത്രി 12.15 ഓടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് മുറിച്ചുകടന്നപ്പോള്‍ മുഹമ്മദിനെ വാഹനമിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം നന്ദാവനം എ.ആര്‍.ക്യാമ്പ്, ആറ്റിങ്ങല്‍ ടൗണ്‍, നാവായിക്കുളം, മംഗലപുരം, അമ്പലപ്പുഴ മേഖലകളില്‍ ബി.ജെ.പി.യുടെ പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇവിടങ്ങളില്‍ ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോര്‍ജിനെ അഭിവാദ്യമര്‍പ്പിച്ച് ബിജെ.പി. പ്രവര്‍ത്തകര്‍ ഒത്തുകൂടി. 12 മണിയോടെ എ.ആര്‍.ക്യാമ്പിനു മുന്നില്‍ ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ എത്തിയത് തര്‍ക്കത്തിന് ഇടയാക്കി. കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കി. ഇരുപതോളം പ്രവര്‍ത്തകരെയാണ് പോലീസ് നീക്കിയത്. അതിവേഗത്തിലാണ് പി.സി.ജോര്‍ജുമായുള്ള വാഹനമെത്തിയതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആരോപിച്ചു. എ.ആര്‍. ക്യാമ്പിനുമുന്നില്‍ സുരക്ഷയ്ക്കായി വിന്യസിച്ചത് നൂറിലധികം പോലീസുകാരെ. ഇവിടെക്കൂടിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പി.സി.ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ചു. ഇതിനിടയിൽ പ്രവർത്തകരും പോലീസുമായി കൈയാങ്കളിയുമുണ്ടായി. ബിജെപി പ്രവർത്തകർ പുഷ്പവൃഷ്ടിനടത്തിയും അഭിവാദ്യമര്‍പ്പിച്ചും ജോര്‍ജിനെ സ്വീകരിച്ചു. ജോര്‍ജിന്റെ വണ്ടിക്ക് മുന്നിലേക്ക് ബി.ജെ.പി. പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ച് മുന്നോട്ടുചാടി. വളരെ ശ്രമകരമായാണ് പോലീസ് ജോര്‍ജിന്റെ വാഹനം ക്യാമ്പിലേക്ക് കടത്തിവിട്ടത്. പിന്നീട് പ്രവര്‍ത്തകര്‍ ക്യാമ്പിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Kumar Samyogee

Recent Posts

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് ! എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ ! നേരത്തെ പിടിയിലായ സുറാബി ഖാത്തൂനെ സ്വർണ്ണം കടത്താൻ ചുമതലപ്പെടുത്തിയത് സുഹൈലെന്ന് കണ്ടെത്തൽ

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ…

7 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് ! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട പോളിംഗ് നാളെ നടക്കാനിരിക്കെ, പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ഫലങ്ങൾ ബഹിഷ്‌കരിക്കുമെന്ന്…

8 hours ago

ഉറക്കം മൂന്നുമണിക്കൂർ തറയിൽ കിടന്ന് ദ്രവഭക്ഷണം മാത്രം സമാനതകളില്ലാതെ ഒരു ഭരണാധികാരി ! |MODI|

പാർട്ടി നേതാക്കളെ കാണാതെ ! പാർട്ടി കൊടി പോലും ഫ്രെയിമിൽ വരാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ജാഗ്രത കാട്ടിയത് എന്തിന് ?…

8 hours ago

എക്സിറ്റ് പോൾ ഫലങ്ങളുടെ രാഷ്ട്രീയം | പൊതു തെരഞ്ഞെടുപ്പ് 24 |EDIT OR REAL|

ഏഴു ഘട്ടങ്ങളായി നീണ്ട പൊതു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ശനിയാഴ്ച പൂർത്തിയാകും. എക്സിറ്റ് പോൾ ഫലങ്ങളും നാളെ പുറത്തുവരും. ഇതിൻറെ രാഷ്ട്രീയ…

9 hours ago

ആലപ്പുഴയിൽ പോലീസുകാരൻ ഹോട്ടൽ അടിച്ചുതകർത്തു ; ആക്രമണം ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച്

ആലപ്പുഴ വലിയ ചുടുകാവിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ്…

9 hours ago

നാനൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി |MODI|

തങ്ങൾ ജയിക്കുമോ എന്നല്ല , ബിജെപി നാന്നൂറ് സീറ്റ് നേടുമോ എന്ന ആശങ്കയിൽ ഇൻഡി മുന്നണി ! |BJP| #bjp…

9 hours ago