fraud in the name of charity; Woman arrested for tricking 5-year-old child into providing medical care
കൊല്ലം: കുണ്ടറയിൽ ചാരിറ്റിയുടെ പേരിൽ നിർധന കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ യുവതി അറസ്റ്റിൽ. കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. പ്രതി മുൻപും സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കി. സ്വന്തം നമ്പരിലേക്ക് കുഞ്ഞിന് കിട്ടിയ ചികിത്സാസഹായം മുഴുവൻ സൂര്യശ്രീ എന്ന യുവതി കൈവശപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
കുണ്ടറയിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ രോഗിയായ അഞ്ചു വയസുള്ള കുഞ്ഞിന് ചികിത്സാസഹായം വാങ്ങിക്കൊടുക്കാം എന്ന പേരിലായിരുന്നു തട്ടിപ്പ്. കൊറ്റൻകര മാമ്പുഴ സ്വദേശി സൂര്യശ്രീയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ കുടുംബവുമായി അടുത്തിടപഴകിയ സൂര്യശ്രീ ധനസഹായം സമാഹരിക്കാനായി കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ട് നമ്പറും ഒപ്പം സ്വന്തം മൊബൈൽ നമ്പറുമാണ് പ്രചരിപ്പിച്ചത്.
കൂടാതെ കുട്ടിയുടെ ചികിത്സയ്ക്കായി വരുമാനമാർഗം എന്ന നിലയിൽ തുടങ്ങിയ ഹോട്ടലും കുടുംബത്തെ കബളിപ്പിച്ച് സ്വന്തമാക്കിയിരുന്നു. ചികിത്സാസഹായം, ഭവന നിർമാണ സഹായം എന്നിങ്ങനെ നിർധനരായ ആളുകളെ ചൂഷണം ചെയ്യുന്നതാണ് സൂര്യശ്രീയുടെ പതിവെന്ന് പോലീസ് പറഞ്ഞു.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…