പ്രിയദർശിനിയിലെ സൗജന്യ യാത്ര ; വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപി ജോൺ
കൊച്ചി : പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പരാമർശങ്ങൾ വിവാദമായതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.
സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും സിപി ജോൺ പറഞ്ഞു. യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകൾ ഉണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും കേരളത്തിലുള്ളവർ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും സിപി ജോൺ പറഞ്ഞു.
അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസിലാവാത്ത പെരുമാറ്റം ബസിനു കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്.
ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകാൻ പേടിയാണ്. കാരണം അവിടെ കൊടുക്കാൻ പണമില്ല.പൊതുജനാരോഗ്യം, പൊതുഗതഗാതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്നു കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുകയാണ്. പ്രിയദർശിനി വന്നപ്പോൾ നിങ്ങളുടെ ബസ് വിട്ട് പ്രിയദർശിനി കാത്തുനിന്ന് തിക്കിത്തിരക്കി ആളുകൾ പോകുന്നതിന്റെ കാരണം നിങ്ങളോടുള്ള വിരോധം കൊണ്ടോ എന്നോടുള്ള സ്നേഹം കൊണ്ടോ അല്ല. മറിച്ച് നമ്മുടെ നാട്ടിലെ കുടുംബിനികൾക്ക് കയ്യിൽ കാശില്ലാത്തത് കൊണ്ടാണെന്നായിരുന്നു സി.പി ജോണിന്റെ പരാമർശം.
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…