നിക്ക് വീസിയുടെ എക്സ് റെ ചിത്രങ്ങളിൽ ഒന്ന്
മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായി അവന്റെ ശൈലിയിൽ സൃഷ്ടിക്കുന്നതിനെയാണ് കല എന്നുപറയുന്നത്. ഇത് ഭൂമിയിൽ മനുഷ്യന് മാത്രമുള്ള കഴിവാണ്. നമ്മൾ ചിന്തിക്കാത്ത തരത്തിൽ കാര്യങ്ങളെ നോക്കി കാണുന്നവരാണ് കലാകാരന്മാർ.
എക്സ്റേ ഇമേജിങ് ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ബ്രിട്ടിഷ് കലാകാരനായ നിക്ക് വീസിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ താരമായിരിക്കുന്നത്. ലളിതമെന്ന് തോന്നുന്ന ‘എക്സ്റേകൾ’ എടുത്ത് അവ യോജിപ്പിച്ച്, സാധാരണ വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന ആഴത്തിലുള്ള കഥകൾ പുറത്തു കൊണ്ടുവരുന്ന ശൈലിയാണ് നിക്കിന്റേത്.
തന്റെ എക്സ്റേ സ്റ്റുഡിയോയില്‍ വച്ച് വസ്തുക്കളുടെയും ജീവജാലങ്ങളുടെയും വ്യക്തിഗത ചിത്രങ്ങൾ എടുത്താണ് നിക്ക് ജോലി ആരംഭിക്കുന്നത്. തുടർന്ന്, ഫിസിക്കൽ എക്സ്റേകൾ ഡിജിറ്റലായി അപ്‌ലോഡ് ചെയ്ത് ലെയർ ചെയ്യുകയും, സാധാരണ വസ്തുക്കളിലുള്ള ആഴമേറിയ അർഥങ്ങൾ പുറത്തു കൊണ്ടുവരികയും ചെയ്യുന്നു.
നിക്കിന്റെ കലാസൃഷ്ടികള്‍ പലപ്പോഴും ഒറ്റ എക്സ്റേകളല്ല, ഫോട്ടോഷോപ്പിൽ കൂട്ടിച്ചേർത്തെടുത്ത മനോഹരമായ നിരവധി എക്സ്റേകളുടെ കൊളാഷുകളാണ്. നിലവിൽ ഇരുപതിലധികം പ്രശസ്തമായ പുരസ്കാരങ്ങളാണ് ഈ കലാകാരനെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിൽ അഡിഡാസ്, എച്ച് ആൻഡ് എം, ടൈം, ഹാർപ്പേഴ്‌സ് ബസാർ, വൈസ് തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുമായി ചേർന്ന് പ്രവർത്തിക്കുകയും സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുളള പ്രശസ്തമായ ‘ഫോട്ടോഗ്രാഫിസ്ക’ പോലുള്ള ഗാലറികളിൽ അദ്ദേഹത്തി്റെ കലാ സൃഷ്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…