Kerala

ബിജു കുര്യന്റെ വിസ റദ്ദാക്കാൻ നീക്കം; എംബസിക്ക് കത്ത് നൽകും,ബിജുവിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും. വിസ റദ്ദാക്കി ബിജുവിനെ തിരികെ അയക്കാൻ ഇസ്രായേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബിജു കുര്യനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.താൻ സുരക്ഷിതനാണെന്ന് ബിജു കുര്യൻ ഭാര്യക്ക് മെസേജ് അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കൾക്കും കൂടുതൽ വിവരമൊന്നുമില്ല.

ബിജുവിന്റെ തിരോധാനത്തിൽ കൃഷിവകുപ്പിനും വ്യക്തതയില്ല. ബിജുവടക്കം 27 കർഷകരെയാണ് കൃഷി പഠിക്കാനായി ഇസ്രായേലിലേക്ക് പോയത്. ഈ മാസം 12ന് അർധരാത്രിയാണ് സംഘത്തിൽ നിന്നും ബിജു മുങ്ങിയത്. കണ്ണൂർ ഇരിട്ടിയിലെ ബിജുവിന്റെ വീട് ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. പ്രതികരിക്കാൻ താത്പര്യമില്ലെന്നാണ് ഭാര്യയും പറയുന്നത്.

Anusha PV

Recent Posts

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

40 mins ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

46 mins ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

50 mins ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

1 hour ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

2 hours ago