പ്രതീകാത്മക ചിത്രം
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ കൊൽക്കത്തയിൽ ആരംഭിക്കുന്ന ‘G.O.A.T ടൂർ ഇന്ത്യ’യുടെ ഭാഗമായി താരം കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ സന്ദർശനം നടത്തും. എന്നാൽ, മെസ്സിയെ നേരിൽ കാണാനുള്ള ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ ടിക്കറ്റ് നിരക്ക് പുറത്തുവിട്ടതോടെ ഇന്ത്യൻ ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ലോക ചാമ്പ്യനോടൊപ്പം 15 മിനിറ്റ് ചെലവഴിക്കാനും ഒരു ഫോട്ടോയെടുക്കാനുമുള്ള ടിക്കറ്റിന് ജിഎസ്ടിക്ക് പുറമെ 9.95 ലക്ഷം രൂപയാണ് സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്.
ഈ പ്രീമിയം ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ ഇവന്റ് ഹൈദരാബാദിലെ ഫലക്നുമ പാലസിലാണ് നടക്കുക. ആകെ 100 പേർക്ക് മാത്രമാണ് ഈ അവസരം ലഭിക്കുകയെന്നും ഇതിനായുള്ള ടിക്കറ്റുകൾ ‘ഡിസ്ട്രിക്റ്റ്’ആപ്ലിക്കേഷൻ വഴി വിറ്റുതുടങ്ങിയതായും സംഘാടകർ അറിയിച്ചു. ഏകദേശം 10 ലക്ഷം രൂപയോളം വരുന്ന ഈ ഭീമമായ തുക പ്രഖ്യാപിച്ചതോടെ, സാധാരണക്കാർക്ക് ലോക ചാമ്പ്യനെ കാണാൻ പോലും അവസരം ലഭിക്കില്ലെന്ന് പറഞ്ഞ് നിരവധി ആരാധകർ എക്സ് (മുമ്പ് ട്വിറ്റർ) അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധം അറിയിച്ചു. പണം നൽകി ഫോട്ടോ എടുക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ എഐ (AI) ഉപയോഗിച്ച് മെസ്സിയോടൊപ്പം ചിത്രം നിർമ്മിക്കുന്നതാണ് നല്ലതെന്നും ചിലർ പരിഹസിച്ചു.
നാളെ കൊൽക്കത്തയിൽ എത്തുന്ന മെസ്സി പിന്നീട് ഹൈദരാബാദിലേക്ക് പോകും. അതിനുശേഷം മുംബൈയിലേക്ക് പോകുന്ന താരം അവിടെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം ഒരു ചാരിറ്റി ഫാഷൻ ഷോയിൽ പങ്കെടുക്കും. ഡിസംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക വസതിയിൽ വെച്ച് മെസ്സി കൂടിക്കാഴ്ച നടത്തും.’
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…