Categories: GeneralKerala

ആര്‍.എസ്.എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റി; രണ്ട് പേര്‍ക്ക് പരിക്ക്

കോട്ടയം: ആര്‍.എസ്.എസ് പഥസഞ്ചലനത്തിനിടയിലേയ്ക്ക് ഇരുചക്രവാഹനം ഇടിച്ചുകയറ്റി. രണ്ട് പേര്‍ക്ക് പരിക്ക്. ഒരാളുടെ നിലഗുരുതരം. അപകടത്തില്‍ മുന്‍ നഗരസഭ അംഗം ജയടീച്ചര്‍, മകന്‍ ഋഷികേശ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഋിഷികേശിന്റെ കാലിലൂടെ ഇരുചക്രവാഹനം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു.മള്ളുശ്ശേരി തിടമ്പൂര്‍ അമ്പലംഭാഗത്ത് പാറയില്‍ ജോണ്‍സിന്റെ മകന്‍ ലിബിന്‍ (25), സുഹൃത്ത് അരുണ്‍ എന്നിവരാണ് പഥസഞ്ചലനത്തിലേയ്ക്ക് വഹനം ഇടിച്ചുകയറ്റിയത്. ഇന്നലെ വൈകിട്ട് കുടമാളൂരില്‍ നിന്നും ആരംഭിച്ച പഥസഞ്ചലനം തിരുവാറ്റയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പോലീസ് ഇരുവരെയും പിടികൂടി പരിശോധനനടത്തിയപ്പോള്‍ ഇവരുടെ വാഹനത്തില്‍ നിന്ന് 500 ഗ്രം കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് മാഫിയസംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. സമാനമായ സംഭവം പള്ളിക്കത്തോടും പുതുപ്പള്ളിയിലും ഉണ്ടായി. ഡിവൈഎഫ്ഐ കഞ്ചാവ് സംഘം ആസൂത്രിതമായി പഥസഞ്ചലനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഡിവൈഎഫ്ഐ ശ്രമത്തിനെതിരെ ആര്‍എസ്എസ് ജില്ലാ കാര്യകാരി പ്രതിഷേധിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ഇ.എസ്.ശിവാനന്ദന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു

admin

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

52 mins ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

1 hour ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

2 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

2 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

2 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

2 hours ago