ഗാസയിൽ നിന്നുള്ള ദൃശ്യം
ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തലിനായുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ നിർദ്ദേശത്തിന്മേൽ ഉടനടി ചർച്ചകൾ ആരംഭിക്കാൻ തയ്യാറാണെന്ന് ഹമാസ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച അമേരിക്കൻ സന്ദർശനം നടത്താനിരിക്കെയാണ് ഹമാസിന്റെ പ്രഖ്യാപനം. എന്നാൽ ഹമാസിന്റെ പുതിയ നിലപാടിനോട് സുരക്ഷാ കാബിനറ്റ് യോഗം ചേർന്ന ശേഷമായിരിക്കും ഇസ്രായേൽ പ്രതികരിക്കുക. ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഹമാസിനെ പിന്തുണച്ചിരുന്ന ഇസ്ലാമിക് ജിഹാദ് വെടിനിർത്തൽ ചർച്ചകളെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. എന്നാൽ ഗാസയിൽ തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചാൽ ഇസ്രയേൽ തങ്ങളുടെ ആക്രമണം പുനരാരംഭിക്കില്ല എന്നതിന് ഉറപ്പു നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
2023 ഒക്ടോബറിൽ 7 ന് ഹമാസ് ഭീകരർ അതിർത്തി വേലികൾ തകർത്ത് ഇസ്രയേലിൽ കടന്നുകയറി 1000 ലേറെ പേരെ കൊലപ്പെടുത്തുകയും 200 ലേറെ പേരെ ബന്ദികളാക്കി പിടിച്ചുകൊണ്ടു പോവുകയും ചെയ്തതിനെ തുടർന്നാണ് ഗാസയിൽ സംഘർഷം ആരംഭിച്ചത്. 251 ബന്ദികളിൽ 49 പേർ ഇപ്പോഴും ഗാസയിൽ തടവിലാണ്. ഇതിൽ 27 പേർ മരിച്ചതായി ഇസ്രയേൽ സൈന്യം പറയുന്നു. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നി രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ രണ്ടു തവണ വെടിനിർത്തൽ പ്രഖ്യാപനം നടത്തിയെങ്കിലും ഇതു ഫലവത്തായില്ല. ഇതിനോടൊപ്പം പലസ്തീൻ തടവുകാർക്ക് പകരമായി ഇസ്രയേലി ബന്ദികളിൽ കുറച്ചുപേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…