CRIME

പെൺസുഹൃത്തിനെ കൊന്ന് കോൺക്രീറ്റിട്ടു മൂടി; നാഗ്പുരിൽ പട്ടാളക്കാരൻ അറസ്റ്റിൽ; ദൃശ്യം മോഡൽ കൊലപാതകമെന്ന് പോലീസ് !

നാഗ്പുര്‍: പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കോണ്‍ക്രീറ്റിട്ട് മൂടിയ പട്ടാളക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയില്‍ നാഗ്പുരിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ മുപ്പത്തിമൂന്നുകാരനായ അജയ് വാംഖഡെ എന്ന പട്ടാളക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ സുഹൃത്തായ ജ്യോത്സ്‌ന(32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

ഒരു മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍, ജ്യോത്സ്‌ന വിവാഹമോചിതയാണ് എന്ന കാരണം പറഞ്ഞ്‌ ഇയാളുടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും മറ്റൊരു യുവതിയുമായി വിവാഹം നടത്തുകയും ചെയ്തു. ഇത് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
വിവാഹശേഷം ജ്യോത്സ്‌നയെ ഒഴിവാക്കാന്‍ അജയ് ശ്രമിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം. ഫോണ്‍ എടുക്കുന്നത് നിര്‍ത്തിയതോടെ ജ്യോത്സ്‌ന ഇയാളുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നു. സുഹൃത്ത് വഴിയാണ് ജ്യോത്സ്‌ന തന്നെ അന്വേഷിച്ച് നടക്കുന്നതായി അജയ് അറിയുന്നത്. പിന്നാലെ ജ്യോത്സ്‌നയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് തമ്മില്‍ കാണണമെന്ന് അജയ് അറിയിച്ചു. ഒരു ഓട്ടോമൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ ജ്യോത്സ്‌ന ഒരു സുഹൃത്തിനെ കാണാന്‍ പോവുകയാണെന്നും അടുത്ത ദിവസം ജോലി കഴിഞ്ഞേ വീട്ടിലെത്തുകയുള്ളൂ എന്നും വീട്ടുകാരോടു പറഞ്ഞു.

വാര്‍ധ റോഡിനു സമീപം ഇരുവരും കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഹോട്ടലില്‍ മുറിയെടുത്തു. പിന്നീട് ഹോട്ടല്‍ വിട്ട് സമീപത്തെ ടോള്‍ പ്ലാസയിലേക്ക് അജയ് ജ്യോത്സ്‌നയെ കാറിലെത്തിച്ചു. അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കാന്‍ കൊടുത്തു. ബോധം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയതിനു പിന്നാലെ അജയ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തേക്ക് യുവതിയുടെ മൃതദേഹമെത്തിച്ചു. ശേഷം മണ്ണില്‍ കുഴിയെടുത്ത് മൃതദേഹം കോണ്‍ക്രീറ്റ് ചെയ്തു മൂടുകയായിരുന്നു. പിന്നാലെ ജ്യോത്സ്‌നയുടെ മൊബൈല്‍ വാര്‍ധ റോഡിലൂടെ പോവുകയായിരുന്ന ട്രക്കിലേക്ക് എറിഞ്ഞു.

ജ്യോത്സ്‌ന പിറ്റേന്നും വീട്ടില്‍ തിരിച്ചെത്താതെയായതോടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ജ്യോത്സ്‌നയുടെ കോള്‍ റെക്കോഡുകള്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളിലേക്ക്‌ എത്തുന്നത്. അപകടം മണത്ത അജയ് ഉയര്‍ന്ന രക്തസമ്മര്‍ദമാണെന്ന് പറഞ്ഞ്‌ ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. ഇത് കോടതി തള്ളിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. മലയാള സിനിമ ‘ദൃശ്യ’ത്തിന്റെ റീമേക്കായ അജയ് ദേവ്ഗണ്‍ ചിത്രം ‘ദൃശ്യ’വുമായി കൊലയ്ക്ക് സാമ്യമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസില്‍ തുടരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

13 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

17 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

17 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago