Featured

വന്ദേ ഭാരതിൽ മംഗളുരുവിലേക്ക് നേരിട്ട് പോകാം ! രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും ,സമയക്രമം ഇങ്ങനെ

തിരുവനന്തപുരം-കാസർകോട് (20631) രണ്ടാം വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടി. ഉദ്ഘാടനം ഇന്ന് 9 .15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയി നിർവഹിക്കും. എന്നാൽ മാറിയ സമയം നാളെ മുതൽ മാത്രമേ നിലവിൽ വരുകയുള്ളൂ എന്ന് റെയിൽവേ അറിയിച്ചു. നാളെ റെഗുലർ സർവീസ് പുതുക്കിയ സമയത്തോടെ ആരംഭിക്കും. രാവിലെ 6.15നാണ് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് 6.57ന് കാസർകോട് എത്തും. എന്നാൽ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ല എന്നും റെയിൽവേ അറിയിച്ചു.

വൈകിട്ട് 4.05ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് (20632) രാത്രി 12.40നാണ് മംഗളൂരുവിൽ എത്തിച്ചേരുക . രാത്രി 11.45ന് കാസർകോട്ട് (നിലവിൽ 11.48) എത്തുന്ന ട്രെയിൻ തുടർന്ന് 11.48ന് മംഗളൂരുവിലേക്ക് തിരിക്കും. വന്ദേ ഭാരത് മംഗളൂരുവിലേക്ക് നീട്ടിയതോടെ റേക്കുകളുടെ അറ്റകുറ്റപ്പണി ഇനി മംഗളൂരുവിലാകും നടക്കുക.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago