Go first: DGCA has issued a notice to stop booking tickets immediately
ദില്ലി: ടിക്കറ്റ് ബുക്കിംഗും വിൽപ്പനയും ഉടൻ നിർത്താൻ ഗോ ഫസ്റ്റിനോട് ആവശ്യപ്പെട്ട് ഡിജിസിഎ. ഇത് സംബന്ധിച്ച നോട്ടീസ് ഡിജിസിഎ നൽകിയിട്ടുണ്ട്. സുരക്ഷിതവും കാര്യക്ഷമവും വിശ്വസനീയവുമായ രീതിയിൽ സേവനം നടത്തുന്നതിൽ ഗോ ഫസ്റ്റ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കൂടാതെ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോ ഫസ്റ്റിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാണ് എയർ ഓപ്പറ്റേഴ്സ് സർട്ടിഫിക്കറ്റ് തുടരുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെയ് 15 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ മെയ് 3 മുതൽ 3 ദിവസത്തേക്കാണ് സർവീസുകൾ റദ്ദ് ചെയ്തിരുന്നത്. പിന്നീട് തീയതികൾ ദീർഘിപ്പിക്കുകയായിരുന്നു. എൻജിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…