India

‘ആഴക്കടലിലേക്ക് പോയി പുരാതന ദ്വാരക ന​ഗരത്തെ ദർശിക്കാൻ സാധിച്ചു, പൂവണിഞ്ഞത് ദശാബ്ദങ്ങൾ നീണ്ട മോഹം’; സമുദ്രത്തിനിടയിലെ അനുഭവം പങ്കുവച്ച് പ്രധാനമന്ത്രി

ഗാന്ധിഗഗർ: ആഴക്കടലിലേക്ക് പോയി ദ്വാരക ന​ഗരം ദർശിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരാതന ​ദ്വാരക ന​ഗരത്തിൽ പോകണമെന്നത് ഏറെക്കാലമായുള്ള ആ​ഗ്രഹമായിരുന്നു എന്ന് മോദി പറഞ്ഞു. ദ്വാരകാധിഷ് ക്ഷേത്രത്തിലെത്തിയ അദ്ദേഹം ദർശനം നടത്തിയതിന് ശേഷമായിരുന്നു സ്കൂബാ ഡൈവിലൂടെ കടലിനടിയിലെ ദ്വാരകാ ന​ഗരം ദർശിച്ചത്. ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം തനിക്ക് ലഭിച്ച സൗഭാ​ഗ്യത്തെക്കുറിച്ച് പങ്കുവെച്ചു.

‘എന്നോടൊപ്പം ഇനിയെന്നെന്നും നിലനിൽക്കുന്ന നിമിഷങ്ങളാണ് ഇന്നെനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. ആഴക്കടലിലേക്ക് പോയി പുരാതന ദ്വാരക ന​ഗരത്തെ ദർശിക്കാൻ സാധിച്ചു. സമുദ്രത്തിനടിയിലുള്ള ദ്വാരക ന​ഗരത്തെക്കുറിച്ച് പുരാവസ്തു ​ഗവേഷകർ നിരവധി വസ്തുതകൾ എഴുതിയിട്ടുണ്ട്. ലോകത്തിന്റെ നെറുകയോളം ഉയർന്നുനിൽക്കുന്ന വമ്പൻ കെട്ടിടങ്ങളും അതിമനോഹരമായ കവാടങ്ങളും നിറഞ്ഞതായിരുന്നു ദ്വാരക ന​ഗരമെന്ന് നമ്മുടെ എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. ഭ​ഗവാൻ ശ്രീകൃഷ്ണൻ നിർമ്മിച്ച ന​ഗരമാണിത്. ആഴക്കടലിലേക്ക് സഞ്ചരിച്ച് അവിടെയെത്തിയപ്പോൾ ആ ദൈവികത എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. ദ്വാരകാധിഷന്റെ മുന്നിൽ പ്രണാമം അർപ്പിച്ചു. മയിൽപ്പീലിയുമായാണ് ഞാൻ അവിടേക്ക് പോയത്. ഭ​ഗവാന്റെ പാദങ്ങളിൽ ആ പീലികൾ ഞാൻ സമർപ്പിച്ചു. പുരാതന ​ദ്വാരക ന​ഗരത്തിൽ പോകണമെന്നത് ഏറെക്കാലമായുള്ള ആ​ഗ്രഹമായിരുന്നു. വലിയ ആകാംക്ഷയിലായിരുന്നു ഞാൻ. ഇന്ന് അവിടെയെത്തി പുരാതന ന​ഗരിയിലെ ശേഷിപ്പുകളിൽ സ്പർശിക്കാൻ കഴിഞ്ഞു. ദശാബ്ദങ്ങൾ നീണ്ട സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായത്’ എന്ന് ദ്വാരകയിലെ ജനങ്ങളോട് പ്രധാനമന്ത്രി പറഞ്ഞു.

anaswara baburaj

Recent Posts

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

4 mins ago

ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം : ഓ​ർ​ഡി​ന​ൻ​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ്, അ​നു​മ​തി​ക്കാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കൈ​മാ​റും. വി​ജ്ഞാ​പ​ന ച​ട്ടം…

8 mins ago

ശക്തമായ മഴ ! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി ; അരനൂറ്റാണ്ട് പിന്നിടുന്നതിനിടെ ആദ്യമായിട്ടെന്ന് ജീവനക്കാർ

കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് വെള്ളം…

29 mins ago

ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം : പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ദില്ലി : ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ആ​റാം​ഘ​ട്ട പ​ര​സ്യ പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. 58 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് മേ​യ് 25ന് ​ജ​ന​വി​ധി​യെ​ഴു​തുന്നത്.ദില്ലിയിലും ആ​റ്…

34 mins ago

പ്രചരിച്ചത് യഥാർത്ഥ വീഡിയോ .. പോർച്ചുഗലിലും സ്പെയിനിലും ആകാശത്ത് തെളിഞ്ഞത് ഇത്

എടാ മോനെ അത് ഫേക്ക് അല്ല കേട്ടോ ! ആകാശത്തിലെ നീല വെളിച്ചത്തിന്റെ കാരണം കണ്ടെത്തി ശാസ്ത്രലോകം

1 hour ago

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം…

10 hours ago