ഗോകുലം കേരള എഫ്സി താരങ്ങൾ മത്സരത്തിനിടെ
കൊല്‍ക്കത്ത : 2023 ഡ്യൂറന്‍ഡ് കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ഗോകുലം കേരള എഫ്.സി. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം.
ഗോകുലത്തിനായി അമിനൗ ബൗബ, ശ്രീക്കുട്ടന്‍, അഭിജിത്ത് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് താരം നൗച്ചയുടെ സെല്‍ഫ് ഗോളും മത്സരത്തിൽ നിർണ്ണായകമായി. ബ്ലാസ്‌റ്റേഴ്‌സിനായി ഇമ്മാനുവേല്‍ ജസ്റ്റിന്‍, പ്രബീര്‍ ദാസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ഗോൾ നേടി. ഈ വിജയത്തോടെ ഗോകുലം ആറുപോയന്റ് നേടി ഗ്രൂപ്പില്‍ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ ടീം വിജയം നേടിയിരുന്നു.
17-ാം മിനിറ്റില്‍ അമിനു ബൗബയിലൂടെ ഗോകുലമാണ് മത്സരത്തിൽ ആദ്യമായി ഗോൾ കണ്ടെത്തിയത്. . പെഡ്രോമോയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. 36-ാം മിനിറ്റില്‍ ഇമ്മാനുവേലിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. എന്നാൽ 43-ാം മിനറ്റില്‍ ശ്രീക്കുട്ടന്റെയും ആദ്യ പകുതിയുടെ അധിക സമയത്ത് നവോച്ചയുടെ സെല്‍ഫ് ഗോളും വലയിലെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് 3-1 ന് പിന്നാക്കം പോയി.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിട്ടിന് ശേഷം 47-ാം മിനിറ്റില്‍ അലക്‌സ് സാഞ്ചെസിന്റെ അസിസ്റ്റില്‍ അഭിജിത്ത് ഗോകുലത്തിനായി നാലാം ഗോളും സ്‌കോർ നേടിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി . സ്‌കോര്‍ 4-1 ആയതോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. 54-ാം മിനിറ്റില്‍ പ്രബീര്‍ ദാസും 78-ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയും ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയെങ്കിലും പിന്നീട് ഒരു ഗോൾ കൂടി കണ്ടെത്തി മത്സരം സമനിലയിലാക്കാൻ ടീമിനായില്ല.
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…
ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…
ശാസ്‌ത്രലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ ഏറ്റവും കൗതുകകരമായ ജീവിവർഗമാണ് ഇഗ്വാനകൾ. പസഫിക് സമുദ്രത്തിലെ ഈ ഒറ്റപ്പെട്ട ദ്വീപുകളിൽ…
പലസ്തീൻ അനുകൂല നിലപാടുകളെ പ്രോത്സാഹിപ്പിച്ചത് ഓസ്ട്രേലിയയ്ക്ക് വിനയായോ? ഗൺ ലൈസൻസ് നയത്തിൽ ഇനി ഓസ്ട്രേലിയ മാറ്റം വരുത്തുമോ? ഓസ്ട്രേലിയൻ മദ്ധ്യമ…
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…