തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കടത്തു കേസിലെ മുഖ്യ ഇടനിലക്കാരന്‍ ബിജുവിന്റെ ജാമ്യാപേക്ഷയും, കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
കൂടുതല്‍ ചോദ്യം ചെയ്യലിനായി ബിജുവിനെ കസ്റ്റഡിയില്‍ വേണമെന്ന് ഡിആര്‍ഐ കോടതിയില്‍ ആവശ്യപ്പെടും. വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയത് തിരുവനന്തപുരത്തെ പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദ് അലിക്കു വേണ്ടിയാണെന്നാണ് ബിജു മൊഴി നല്‍കിയിരുന്നു.
ഇന്നലെ രാവിലെ 10.30 ഓടെ കൊച്ചി പാലാരിവട്ടത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഓഫീസിലെത്തിയാണ് അഭിഭാഷകനായ ബിജു കീഴടങ്ങിയത്. നീണ്ട 7 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്നലെ പത്തു മണിക്കകം കീഴടങ്ങാന്‍ ഹൈക്കോടതിബിജുവിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചിരുന്നു. ബിജു നേരിട്ടും കാരിയര്‍മാര്‍ വഴിയും പല തവണ സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐ കണ്ടെത്തി.
വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ ബിജുവിന്റെ ഭാര്യ വിനീതയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. വിനീത വഴിയും ഇയാള്‍ പല തവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്.
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…
മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…