രന്യ റാവു
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവുവിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വലയിലാക്കിയത് ദീർഘകാലത്തെ നിരീക്ഷണത്തിന് ശേഷം. രണ്ടാഴ്ചക്കിടെ നാലുതവണ നടി നടത്തിയ ദുബായ് യാത്രയും ഇതിനൊപ്പം ലഭിച്ച രഹസ്യ വിവരവും നിർണ്ണായകമായി. യാത്രാസമയത്ത് നടി ധരിച്ചിരുന്നത് ഒരേ വസ്ത്രങ്ങളായിരുന്നു. പിന്നാലെയാണ് ദുബായില്‍നിന്നെത്തിയ നടിയെ സ്വര്‍ണവുമായി ഡിആര്‍ഐ സംഘം കൈയോടെ പിടികൂടിയത്.
സുരക്ഷാപരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് നടിയെ ഡിആര്‍ഐ സംഘം വളഞ്ഞത്. പരിശോധനയില്‍ 12.56 കോടി രൂപ വിലവരുന്ന 14.2 കിലോ സ്വര്‍ണം ഒളിപ്പിച്ചനിലയില്‍ നടിയില്‍നിന്ന് കണ്ടെടുത്തു. ഇതിന് പിന്നാലെ ബെംഗളൂരു ലാവല്ലെ റോഡിലെ നടിയുടെ വീട്ടിലും ഡിആര്‍ സംഘം പരിശോധന നടത്തി. ഇവിടെ നിന്ന് 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തു. നടിയില്‍നിന്ന് ആകെ 14.8 കിലോ സ്വര്‍ണമാണ് പരിശോധനയില്‍ പിടികൂടിയത്.
കര്‍ണാടകയിലെ ഐപിഎസ്. ഉദ്യോഗസ്ഥനായ കെ. രാമചന്ദ്ര റാവുവിന്റെ രണ്ടാംഭാര്യയുടെ മകളാണ് രന്യ റാവു. ഈ സ്ത്രീയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ ഒരാളാണ് രന്യ റാവു. 2014-ലാണ് രന്യ റാവു കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാണിക്യ എന്ന കന്നഡ ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. അതേസമയം, രന്യ റാവുവുമായി നിലവില്‍ ബന്ധമില്ലെന്ന് ഐപിഎസ് ഉദ്യോഗസ്ഥനായ പിതാവ് പറഞ്ഞു.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…