Got the work of sixteen, not eight! Seven sacks of coins were given to the wife who asked for alimony; Finally, the young man was polled, and the strange order came from the Jaipur Additional District Court
ജയ്പൂര്‍: ജീവനാംശം തേടി ഭര്‍ത്താവിനെതിരെ കോടതയിലെത്തിയ ഭാര്യക്ക് ഏഴ് ചാക്കുകളിലായി നാണയങ്ങള്‍ നൽകി ഭർത്താവിന്റെ എട്ടിന്റെ പണി. രാജസ്ഥാനിലെ ജയ്പൂർ അഡീഷണൽ ജില്ലാ കോടതിയിലാണ് വിചിത്ര സംഭവം. പതിന്നൊന്ന് മാസം ജീവനാംശമായി നല്‍കേണ്ട തുക നല്‍കാതെ വന്നതോടെയാണ് ജയ്പൂര്‍ സ്വദേശിനി സീമ കോടതിയിലെത്തിയത്. ഭര്‍ത്താവ് ദശരഥ കുമാവതിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 17നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
ഇതോടെ ഇയാളുടെ വീട്ടുകാര്‍ നഷ്ടപരിഹാരത്തുക നാണയ രൂപത്തില്‍ ഏഴ് ചാക്കുകളിലാക്കി കോടതിയില്‍ എത്തിക്കുകയായിരുന്നു. വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്ന സമയത്ത് മാസം തോറും സീമയ്ക്ക് 5000 രൂപ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കോടതിയുടെ നടപടി യുവാവിന് കൊടുത്തത് പതിനാറിന്റെ പണിയായിപ്പോയി!
ജീവനാംശമായ അമ്പത്തി അയ്യായിരം രൂപ ഒരു രൂപയുടേയും രണ്ട് രൂപയുടേയും നാണയങ്ങളായി നൽകാൻ അനുവാദം നല്‍കിയെങ്കിലും ഈ തുക എണ്ണിത്തിട്ടപ്പെടുത്തി നൽകാൻ ഭർത്താവിനോട് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. മാത്രമല്ല ഇത്രയും തുക യുവാവ് തനിയെ എണ്ണിത്തിട്ടപ്പെടുത്തണമെന്നും ആയിരം രൂപ വീതമുള്ള പാക്കറ്റുകളിലാക്കി നല്‍കണമെന്നും കോടതി വ്യക്തമാക്കി. യുവാവ് തന്നെ എണ്ണിത്തിട്ടപ്പെടുത്തി പണം കൈമാറുന്നത് വരെ നാണയങ്ങള്‍ കോടതിയുടെ കസ്റ്റഡിയില്‍ തുടരുമെന്നും കോടതി വ്യക്തമാക്കി.
അടുത്ത ഹിയറിംഗ് തിയതിയായ ജൂണ്‍ 26ന് മുന്‍പ് പണം നല്‍കിയിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചതോടെ യുവാവ് വെട്ടിലായി. നാണയം നിയമപരമായി ഉപയോഗത്തിലുള്ളതാണെന്നും അത് സ്വീകരിക്കുന്നതിന് തടസം പാടില്ലെന്നുമായിരുന്നു യുവാവിന്‍റെ വീട്ടുകാര്‍ സീമയുടെ അഭിഭാഷകനോട് വിശദമാക്കിയത്.
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…
വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…