തിരുവനന്തപുരം: വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിൽ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെയാണ് കൺസഷൻ നൽകുന്നത്. എന്നാൽ റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർഥി കൺസഷനിൽ മാറ്റം വരുത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ബിപിഎൽ കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യയാത്ര പരിഗണനയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും. അതേസമയം രാത്രിയിലെ യാത്രാനിരക്ക് കൂട്ടുന്നതും പരിഗണനയിലാണ്. രാമചന്ദ്രൻ കമ്മിറ്റിയുമായി വിശദമായി ചർച്ച നടത്തിയെന്നും ചാർജ് വർധന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
രാത്രികാല സർവീസിലെ കുറവ് കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നതായും മന്ത്രി പറഞ്ഞു. രാത്രി യാത്രക്കാർ കുറവായതിനാൽ പല കാരണങ്ങൾ പറഞ്ഞ് സർവീസ് മുടക്കുകയാണ്. അത് പരിഹരിക്കാനാണ് രാത്രിയിലെ നിരക്ക് വർധന ആലോചിക്കുന്നത്. ആംബുലൻസ് നിരക്ക് ഏകീകരിക്കും. ഇതിനായി റിപ്പോർട്ട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു.
ടെല്‍ അവീവ്: ഗാസയിലെ റാഫയില്‍ സൈനിക നടപടി ഇസ്രയേൽ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിർദേശിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി. റാഫയിലെ ഇസ്രയേലിന്റെ…
അടുത്തത് പിണറായി വിജയനാണെന്ന് കെജ്രിവാൾ പറഞ്ഞു നാവെടുത്തില്ല അതിനു മുന്നേ കേരളത്തിൽ ബാർകോഴ വിവാദം #kerala #liquorpolicy #pinarayivijayan #aravindkejriwal
ബോളിവുഡ് നടി ലൈലാ ഖാനേയും അമ്മയേയും നാലു സഹോദങ്ങളേയും കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയും ലൈലയുടെ രണ്ടാനച്ഛനുമായ പര്‍വേശ് തക്കിന്…
രേഷ്മ പട്ടേല്‍ നി-രോ-ധി-ത ബംഗ്ലാദേശി സംഘടനയായ ഹര്‍കത്ത്-ഉല്-ജിഹാദ്-അല്‍-ഇസ്ലാമി അംഗമായ മുനീര്‍ ഖാനെ വിവാഹം കഴിച്ചതോടെ ലൈലാ ഖാനയി മാറി. ലൈലയുടെ…
ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന് ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍…
സിപിഎമ്മിനെ പിടിച്ചു കുലുക്കുന്ന ബാര്‍കോഴ ആരോപണം. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ മന്ത്രി എംബി രാജേഷും സെക്രട്ടറി എം വി…