"Government doesn't allow funds for children at least in lunch" Primary teachers appealed to Pinarayi government
തിരുവനന്തപുരം: സ്‌കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് പോലും അനുവദിക്കാതെ പിണറായി സർക്കാർ കാണിക്കുന്നത് കൊടും ക്രൂരതയാണെന്ന് പറഞ്ഞ് പ്രഥമാദ്ധ്യാപകരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. .സർക്കാരിനോട് ഫണ്ടിനായി അപേക്ഷിക്കേണ്ട അവസ്ഥ വന്നിരിക്കുന്നെന്നാണ് അവർ പറയുന്നത്.സ്‌കൂളുകളിൽ ജൂലായ്,ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചഭക്ഷണത്തിനും മുട്ട,പാൽ എന്നിവയ്ക്കും ചെലവായ തുക ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പ്രഥമാദ്ധ്യാപകർ പറയുന്നു .
സർക്കാർ ഫണ്ട് അനുവദിക്കാത്തതുകൊണ്ട് തന്നെ പല സ്‌കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള തുക പ്രഥമാദ്ധ്യാപകരുടെ കയ്യിൽ നിന്നാണ് ചിലവാക്കുന്നത് .നേരത്തെ ഇത് സംബന്ധിച്ച് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു ,ശേഷം ജൂണിൽ ചെലവായ തുക ലഭ്യമാക്കിയെങ്കിലും തുടർന്നുള്ള രണ്ടുമാസത്തെ തുക ഇതുവരെ ലഭിച്ചിട്ടില്ല.പ്രൈമറിമേഖലയിലെ ഉച്ചഭക്ഷണത്തുക വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും മുട്ടയും പാലും സ്‌കൂളിൽ എത്തിക്കുന്നതിനുള്ള കൂലിയുൾപ്പെടെയുള്ള മുഴുവൻ തുകയും പാചകവാതകത്തിന്റെ വിലയും അനുവദിക്കണമെന്നും പ്രഥമാധ്യാപകരുടെ സംഘടന ആവശ്യപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…