Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ജൂലായ് മുതല്‍ ട്രഷറിവഴി മാത്രം; ജീവനക്കാര്‍ക്ക് എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം ജൂലായ് മുതല്‍ ട്രഷറിവഴി മാത്രം. എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്കില്‍ എല്ലാ ജീവനക്കാരും അക്കൗണ്ട് (ഇ-ടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് ധനവകുപ്പ് ഉത്തരവിറക്കി. രണ്ടുഘട്ടമായി ശമ്പളവിതരണം പൂര്‍ണമായും ട്രഷറിയിലേക്കു മാറ്റും. ആദ്യഘട്ടത്തില്‍ 35 വകുപ്പുകളിലെ ജൂണിലെ ശമ്പളം ട്രഷറി വഴിയാക്കും. ജൂലായ് മുതല്‍ ശേഷിക്കുന്ന എല്ലാ വകുപ്പുകളിലേതും ട്രഷറിയിലേക്കു മാറ്റും.

ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും ഓണ്‍ലൈനിലൂടെ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റാനുള്ള സൗകര്യവുമുണ്ടാകും. സെക്രട്ടേറിയറ്റിലെ ധനം, പൊതുഭരണം, ട്രഷറി വകുപ്പുകളിലാണ് ഇതുവരെ ഈ രീതി നടപ്പാക്കിയിരുന്നത്. മറ്റു വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം ട്രഷറി വഴിയോ ബാങ്ക് അക്കൗണ്ടുവഴിയോ സ്വീകരിക്കാമായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ പണം ഉറപ്പാക്കാനാണ് ഈ പുതിയ മാറ്റം. ജീവനക്കാര്‍ പിന്‍വലിക്കാത്ത പണം സര്‍ക്കാരിന് പ്രയോജനപ്പെടും. മാസത്തിന്റെ ആദ്യദിവസങ്ങളില്‍ ശമ്പളം പിന്‍വലിക്കാതെ ട്രഷറിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പലിശനിരക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. 2500 കോടിരൂപയാണ് എല്ലാ മാസവും ശമ്പളമായി നല്‍കുന്നത്.

B4 Admin

Recent Posts

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

40 minutes ago

രാജമാണിക്യത്തിന്റെ വൈദ്യുതി പ്രതിസന്ധി റിപ്പോർട്ടിൽ ദുരൂഹതയോ? പരിശോധനയ്ക്ക് മുഖ്യമന്ത്രിയുടെ നിർദേശം: രണ്ട് മാസത്തേക്ക് പവർകട്ടില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…

47 minutes ago

പാമ്പാടിയിൽ പത്താംക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം കവർന്നു: മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം ഭീഷണിയിലൂടെ പത്താംക്ലാസ് വിദ്യാർഥിയിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണം തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് കൗമാരക്കാർ…

1 hour ago

വാഴക്കുലയ്ക്കുള്ളിൽ എം.ഡി.എം.എ: ലഹരിക്കടത്തിന്റെ പുതിയ തന്ത്രം പുറത്ത്! ഡാനി ഭായ് ( ധനേഷ് എസ്. നായർ) അങ്കമാലിയിൽ പിടിയിൽ

പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് കടത്താൻ നടത്തിയ നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തുകയായിരുന്നു സംഘത്തിന്റെ…

2 hours ago

മാവോയിസ്റ്റ് കോട്ടയായ പുവർത്തിയിൽ പൊലീസും നാട്ടുകാരും ചേർന്ന് ചരിത്രപരമായ ദീപാവലി ആഘോഷം: ഭീകരവാദത്തിന്റെ അന്ത്യം കുറിച്ച് സമാധാനത്തിന്റെ വെളിച്ചം പരക്കുന്നു!

നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…

4 hours ago

ഭീകരവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറിയ കശ്മീരിൽ സുവർണ്ണ ദീപാവലി! ശ്രീനഗറിലെ ലാൽ ചൗക്കിൽ ആയിരങ്ങൾ ഒത്തുകൂടി ദീപങ്ങൾ തെളിയിച്ചു!

ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…

5 hours ago