Kerala

സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണർ ;കോടതി കേസ് തീർപ്പാകാത്തതിനാൽ നിയമ തടസമുണ്ടോ എന്ന് ആരാഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ.ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിന് ആണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത് കോടതി കേസ് തീർപ്പാക്കാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണര്‍ സ്റ്റാന്റിംഗ് കൗൺസിലിനോട് ആരാഞ്ഞത്.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്‍റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു.ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണ് സജി ചെറിയാൻ എംഎൽഎ പ്രതികരിച്ചത്

Anusha PV

Share
Published by
Anusha PV
Tags: kerala

Recent Posts

കശ്മിരില്‍ സീറോ ടെറര്‍ പ്‌ളാന്‍ നടപ്പാക്കും ; അമിത് ഷായുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

26 seconds ago

പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള യാതൊരു സാധ്യതയും യന്ത്രത്തിൽ ഇല്ല !! വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…

19 mins ago

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

1 hour ago

എല്ലാ സഹായവും ഉണ്ടാകും ! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റീസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…

1 hour ago

പിണറായിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവും പുറത്തുവന്നു ! ലോക കേരള സഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികൾക്കാകെ അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു എം.ജേക്കബ്

കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…

2 hours ago