university-of-kerala-cancels-bsc-exam
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നിർദ്ദേശം പാലിക്കാതെ കലാമണ്ഡലം വൈസ് ചാൻസിലർ ടി.കെ നാരായണൻ. കലാമണ്ഡലത്തിൽ പിആർഒ തസ്തിക നിർത്തലാക്കുന്നത് സംബന്ധിച്ച് വിവരം നേരിട്ടറിയിക്കാൻ ഗവർണർ നൽകിയ നിർദ്ദേശമാണ് കലാമണ്ഡലം വൈസ് ചാൻസിലർ ടി.കെ നാരായണൻ പാലിക്കാത്തത്.
പിആർഒ കേസിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്ന സാഹചര്യത്തിൽ നേരിട്ട് ഹാജരാകുന്നത് കോടതിയലക്ഷ്യമാകുമെന്ന് കാണിച്ചാണ് വി.സിയായ ടി.കെ നാരായണൻ ഇന്ന് ഹാജരാകാതിരുന്നത്. ഇക്കാര്യം വ്യക്തമാക്കി വി.സി ഗവർണർക്ക് കത്ത് നൽകി.
മുമ്പ് പിആർഒ ആയിരുന്ന ഗോപീകൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന വി.സി കലാമണ്ഡലത്തിലെ പിആർഒ തസ്തിക തന്നെ നിർത്തലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അറിയിച്ച് വി.സി സർക്കാരിന് കത്തും നൽകി. തുടർന്നാണ് ഗവർണർ നേരിട്ട് ഹാജരാകാൻ വി.സിയോട് ആവശ്യപ്പെട്ടത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…