Kerala

അസാധാരണ നീക്കം!! ധനമന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഗവര്‍ണര്‍. അസാധാരണ നടപടിയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. ധനമന്ത്രിയുടെ പ്രീതി നഷ്ടമായെന്ന് കാട്ടിയാണ് ഗവര്‍ണര്‍ ശക്തമായ നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്‌ചയിൽ സർക്കാരുമായുള്ള കടുത്ത പോരിനിടയിൽ തന്റെ പദവിയുടെ അന്തസ്സിനെ അവഹേളിക്കുന്നവിധം സംസാരിച്ചാൽ മന്ത്രിമാരെ നീക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ‘‘മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാൽ, ഗവർണർപദവിയുടെ അന്തസ്സിനെ ഇകഴ്ത്തുന്ന പ്രസ്താവനകൾ മന്ത്രിമാർ നടത്തിയാൽ ഗവർണറുടെ സമ്മതി പിൻവലിക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവും’’ -ഇതായിരുന്നു സാമൂഹികമാധ്യമമായ ട്വിറ്ററിലൂടെ നടത്തിയ പ്രഖ്യാപനം.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago