ദില്ലി: രാജ്യത്തെ 10 മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. 2020ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച 10 സ്റ്റേഷനുകളാണ് പട്ടികയിലിടം പിടിച്ചത്. മണിപ്പൂരിലെ തൗബാല്‍ ആണ് പട്ടികയില്‍ ഒന്നാമതായി ഇടംപിടിച്ച പൊലീസ് സ്റ്റേഷന്. മികച്ച സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണ് മികച്ച പൊലീസ് സ്റ്റേഷനുകളെ കണ്ടെത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
തമിഴ്നാട്ടിലെ സേലം സിറ്റി, അരുണാചല്‍ പ്രദേശിലെ ചാങ്ലാങ്, ഛത്തീസ് ഗഡിലെ സുരാജ്പൂര്, ഗോവയിലെ സൗത്ത് ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ നോര്‍ത്ത് ആന്റ് മിഡില്‍ ആന്‍ഡമാന്‍, സിക്കിമിലെ ഈസ്റ്റ് ഡിസ്ട്രിക്ട്, ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ദാദ്ര നഗര്‍ഹവേലി, തെലങ്കാനയിലെ കരിംനഗര്‍ പൊലീസ് സ്റ്റേഷനുകളാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സര്‍വേ നടത്തിയത്. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലുമുള്ള നിരവധി പൊലീസ് സ്റ്റേഷനുകളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. കേരളത്തിലുള്ള ഒരു പോലീസ്സ്റ്റേഷന് പോലും പട്ടികയിൽ ഇടംപിടിക്കാൻ സാധിച്ചില്ല.
നടുറോഡിലുണ്ടായ KSRTC ഡ്രൈവർ - മേയർ തർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ.ബസ് ഡ്രൈവർ യദുവിന്റെ പരാതിയിൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.…
ചരിത്ര പ്രസിദ്ധമായ പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മെയ് 11 ന് തിരിതെളിയും. പരമപവിത്രമായ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മെയ് 18…
മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30…
കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക്…