Categories: FeaturedIndiapolitics

പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്താൽ പണി കിട്ടും; ദേശിയ ചിഹ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍

ദില്ലി: ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ വാണിജ്യ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് ജയില്‍ ശിക്ഷവരെ ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണമെന്നും പിഴത്തുക 500 രൂപയില്‍നിന്ന് ഒരു ലക്ഷമായി കൂട്ടണമെന്നും തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്നവരില്‍നിന്നും അഞ്ചുലക്ഷം രൂപ പിഴ ഈടാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ പിഴതുക ഒരു ലക്ഷം രൂപവരെയാണ്.

ദേശീയ പതാക, അശോകചക്രം, സര്‍ക്കാര്‍ വകുപ്പുകളുപയോഗിക്കുന്ന തിരിച്ചറിയല്‍ ചിഹ്നങ്ങള്‍, രാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും സീലുകള്‍, മഹാത്മാ ഗാന്ധിയുടെ ചിത്രം, പ്രധാനമന്ത്രിയുടെ ചിത്രം എന്നിവയും നിയമപരിധിയില്‍പ്പെടുത്താനും നിര്‍ദ്ദേശത്തില്‍ പറയുന്നു. ദേശീയ ചിഹ്നങ്ങളെ വ്യാപാരവാണിജ്യ ആവശ്യങ്ങളടക്കമുള്ള കാര്യങ്ങളില്‍ ദുരുപയോഗം ചെയ്യുന്നതിതെതിരെയാണ് ശിക്ഷാ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്.

ഈ നിയമം വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും ബാധകമാണ്. നിലവിലുള്ള നിയമം പര്യാപ്തമല്ലെന്ന വിദഗ്ധരുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. നിയമഭേദഗതി സംബന്ധിച്ചുളള ശുപാര്‍ശകള്‍ ഉപഭോക്തൃകാര്യ വകുപ്പ് അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 20വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്.

admin

Recent Posts

രാത്രിയും പകലും ഒരുപോലെ ആ-ക്ര-മ-ണം നടത്താനുള്ള ശേഷിയുള്ളവ

ലിബിയയിലും സിറിയയിലും ആ-ക്ര-മ-ണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാൽ വിമാനങ്ങൾ ഭാരതത്തിലേക്കും ; മോദിയുടെ നീക്കം ഇങ്ങനെ.

16 mins ago

ആവേശം കുറച്ച് അതിരു കടന്നു ! “അമ്പാൻ സ്റ്റൈലിൽ” സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ; എട്ടിന്റെ പണി വാങ്ങി യൂട്യൂബർ ; നടപടി‌യുമായി ആർ ടി ഒ

ആലപ്പുഴ : ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയതിന് യൂട്യൂബർക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ…

1 hour ago

പ്രസംഗം വൈറലായില്ലെങ്കിലെന്താ കൈ വിറയൽ വൈറലായില്ലേ ?

കൈ വിറയ്ക്കാതെ നിൽക്കണമെങ്കിൽ പോലും അനുയായിയുടെ സഹായം വേണം ; കഷ്ടം തന്നെ ! വൈറലായി വീഡിയോ

1 hour ago

രാജ്യാന്തര അവയവക്കടത്ത് കേസ്; പ്രധാന കണ്ണിയെ തേടി അന്വേഷണ സംഘം ഹൈദരാബാദിലേക്ക്; ശസ്ത്രക്രിയയ്ക്ക് ഇരയായ ഷബീറിന്റെ ആരോഗ്യ സ്ഥിതി ആശങ്കയിൽ എന്ന് റിപ്പോർട്ട്

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. ഒന്നാം പ്രതി സബിത്ത് നാസർ അവയവക്കടത്ത് സംഘവുമായി ആദ്യം ബന്ധം…

2 hours ago

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന…

3 hours ago

കോടികളുടെ കരാർ!വീണ്ടും അഭിമാന നേട്ടവുമായി ഭാരതം

വീണ്ടും അഭിമാന നേട്ടവുമായി ഭാരതം ! യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ

3 hours ago