Greeshma has relationships with other youths besides her son; Riding around on a bike with Sharon to cheat it all; Sharon's father says she won't do anything without her mother knowing
തിരുവനന്തപുരം: ഷാരോണിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയെ കൂടാതെ വീട്ടുകാർക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ അച്ഛൻ. ഷാരോണുമായുള്ള ഗ്രീഷ്മയുടെ ബന്ധം വീട്ടുകാർ എതിർത്തിരുന്നു. ഭീഷണിയുമുണ്ടായിരുന്നുവെന്നാണ് ഷാരോണിന്റെ അച്ഛൻ പറയുന്നത്. ഷാരോണുമായി ബന്ധം തുടർന്നാൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മ പറയുന്നതിന്റെ വീഡിയോ തങ്ങളുടെ കൈയ്യിലുണ്ടെന്നും അച്ഛൻ പറഞ്ഞു. കേസിൽ ആ വീഡിയോ തെളിവാണെന്നും അത് പോലീസിന് കൈമാറുമെന്നും ഷാരോണിന്റെ അച്ഛൻ പറഞ്ഞു.
അച്ഛന്റെ വാക്കുകൾ ഇങ്ങനെ:
ഗ്രീഷ്മ കള്ളം പറയുന്നതാണ്. അവളുടെ അമ്മയ്‌ക്കും ഇതിൽ വ്യക്തമായ പങ്കുണ്ട്. ഗ്രീഷ്മ ഒറ്റയ്‌ക്കല്ല ഈ കുറ്റകൃത്യം ചെയ്തത്. അമ്മയില്ലാതെ അവൾ ഒന്നും ചെയ്യില്ല. അവളുടെ അമ്മയും അച്ഛനും തങ്ങളെ ബ്ലാക്‌മെയിൽ ചെയ്തിട്ടുണ്ട്.
ഗ്രീഷ്മയ്ക്ക് നേരത്തെ മറ്റ് ചെറുപ്പക്കാരുമായി ഗ്രീഷ്മയ്‌ക്ക് അടുപ്പമുണ്ടായിരുന്നു. അവരെ ഒഴിവാക്കിയിട്ടാണ് ഷാരോണുമായി അടുത്തത്. ഒരു മാസമായപ്പോഴേക്കും മകനുമായി ബൈക്കിൽ കറങ്ങി നടന്നു. തന്റെ മകനെ അന്ധവിശ്വാസത്തിന്റെ ഇരയാക്കുകയാണ് ചെയ്തത്. ആദ്യ ഭർത്താവ് മരിക്കുമെന്ന ജാതക ദോഷം മാറാനാണ് മകനെ കൊലയ്‌ക്ക് കൊടുത്തത് എന്നും അച്ഛൻ പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയ്‌ക്ക് കീടനാശിനി വാങ്ങിക്കൊടുത്തത് യുവതിയുടെ അമ്മാവനാണെന്നും അച്ഛൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…