Kerala

ഭാര്യയുടെ ആഭരണം മോഷ്ടിച്ച് മുങ്ങിയ വരൻ 19 വർഷത്തിന് ശേഷം പിടിയിൽ;വയനാട് മാനന്തവാടിയിലാണ് സംഭവം

ആദ്യരാത്രിയിൽ ഭാര്യയുടെ ആഭരണം മോഷ്ടിച്ച് മുങ്ങിയ വരൻ 19 വർഷത്തിന് ശേഷം പിടിയിൽ. മലപ്പുറം എടകര സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ജലാൽ(45) ആണ് പിടിയിലായത്. ആൾമാറാട്ടം നടത്തിയാണ് ഇയാൾ മലപ്പുറം സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹം നടന്ന അന്ന് രാത്രി തന്നെ മുഹമ്മദ് ജലാലിനെ കാണാതാവുകയായിരുന്നു.

യുവതിയുടെ ആഭരണങ്ങളും പണവുമായാണ് ജലാൽ മുങ്ങിയത്. തുടർന്ന് യുവതിയും വീട്ടുകാരും പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ജലാലിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇയാൾ വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ജലാലിനെ പിടികൂടാനായില്ല.

admin

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

8 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

9 hours ago