gujarat-morbi bridge
ലക്നൗ: മോർബി ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻസിപ്പൽ കോർപ്പറേഷൻ. ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. പാലം തുറക്കാൻ പാടില്ലായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ മാസം ഉണ്ടായ അപകടത്തിൽ 130 പേരാണ് മരിച്ചത്.
ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവത്തിൽ മോർബി നഗരസഭയെ ഗുജറാത്ത് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തൂക്കുപാലത്തിന്റെ പുനർനിർമ്മാണത്തിന് കരാർ നൽകിയത് ശരിയായ രീതിയിലല്ല. പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്താണ് ടെണ്ടർ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ ചോദിച്ചിരുന്നു.
തൂക്കുപാലം തകർന്ന സംഭവത്തിൽ മോർബി നഗരസഭയാണ് കുറ്റക്കാരനെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കരാർ 2017 ന് ശേഷവും പുതുക്കാതിരുന്നിട്ടും വീണ്ടും എന്ത് അടിസ്ഥാനത്തിലായിരുന്നു പാലത്തിന്റെ പുനർനിർമ്മാണത്തിന് കമ്പനി മേൽനോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു.
അപകടം ഉണ്ടായപ്പോൾ മിന്നൽ വേഗതയിൽ പ്രവർത്തിച്ച് നിരവധി പേരുടെ ജീവൻ രക്ഷിച്ചു. സംഭവത്തിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും ഇനിയും കുറ്റക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…