Categories: IndiaObituary

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു. രണ്ടു തവണ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നിട്ടുണ്ട്. അഹമ്മദാബാദില്‍ ചികിത്സയിലായിരുന്നു.

ശ്വസന പ്രശ്‌നത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് കേശുഭായ് പട്ടേലിനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സെപ്റ്റംബറില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

1995ലും 1998 മുതല്‍ 2001 വരെയുമാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2012-ല്‍ കേശുഭായ് പട്ടേല്‍ ബിജെപി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. 2014-ല്‍ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു. ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. ജനസംഘത്തിന്റെ സ്ഥാപക അംഗമാണ്.

admin

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

7 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

8 hours ago