ഹമാസ്- ഇസ്രായേൽ യുദ്ധം ആരംഭിച്ചതു മുതൽക്കെ ഹമാസ് ഭീകരരുടെ കൊടുംക്രൂരതകൾ ഒരോന്നായി പുറത്തു വന്നിരുന്നു. സ്ത്രീകളോടും പിഞ്ചു കുഞ്ഞുങ്ങളോടുമടക്കം ഹമാസിന്റെ ഭാഗത്തു നിന്നുണ്ടായ, കണ്ണിൽ ചോരയില്ലാത്ത ക്രൂരതകളെ പാലസ്തീന് വേണ്ടി നടത്തുന്ന പോരാട്ടമെന്നോണമാണ് ചിലർ മഹത്വവൽക്കരിച്ചത്. എന്നാൽ, ഒക്ടോബർ 7-ലെ ക്രൂരമായ ആക്രമണത്തിന് പിന്നാലെ ഹമാസും ഇസ്ലാമിക് ജിഹാദ് ഭീകരരും നടത്തിയ ലൈംഗികാതിക്രമങ്ങളും, ബലാത്സംഗങ്ങളും, പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഇസ്രായേൽ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. എന്തായാലും, തെളിവുകൾ സൂചിപ്പിക്കുന്നത്, ഒക്ടോബർ 7 ആക്രമണത്തിനിടെ വ്യാപകമായ ബലാത്സംഗം നടന്നിരുന്നു എന്നത് തന്നെയാണ്.
ഭീകരർ തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമായി കൊല്ലുക, ജീവനോടെ കത്തിക്കുക, ബലാത്സംഗം ചെയ്യുക എന്നിവയുൾപ്പെടെ പരമാവധി ഭീകരത പ്രചരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതായി സകാ യൂണിറ്റിന്റെ കമാൻഡർ ഹൈം ഔട്ട്മെസ്ജിൻ വ്യക്തമാക്കി. ഈ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ആറ് മുതൽ എട്ട് മാസം വരെ എടുത്തേക്കാമെന്ന് ലഹാവ് 443 ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന്റെ തലവൻ ഡേവിഡ് കാറ്റ്‌സ് സൂചിപ്പിച്ചു. ലൈംഗികാതിക്രമങ്ങളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും ഇസ്രായേൽ പോലീസ് നടത്തിയ ഏറ്റവും വലിയ അന്വേഷണമാണ് നടക്കുന്നത്. അതേസമയം, ആളുകളെ ഭയപ്പെടുത്താനും അപമാനിക്കാനും ലക്ഷ്യമിട്ടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ, ഹമാസ് ഭീകരരുടെ പദ്ധതിയുടെ ഭാഗമാണെന്ന് നേരത്തെ വ്യക്തമായതാണ്. അസഹനീയമെന്ന് വിളിക്കപ്പെടുന്ന ആയിരക്കണക്കിന് മൊഴികളും ഫോട്ടോഗ്രാഫുകളും വീഡിയോ ക്ലിപ്പുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്, ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികുടെ പലരുടെയും ഇടുപ്പ് തകർന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം, ഹമാസ് ഭീകരർ നടത്തിയ കൊടുംക്രൂരത നേരിൽ കണ്ട ഒരു ദൃസാക്ഷിയുടെ, വെളിപ്പെടുത്തലും ഇപ്പോൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തലയ്‌ക്ക് വെടിയേറ്റ ഒരു സ്ത്രീയുടെ മൃതശരീരത്തിനടിയിൽ ഒളിച്ചിരിക്കുകയും, ആ സ്ത്രീയുടെ രക്തം സ്വയം പുരട്ടി മരിച്ചപോലെ കിടക്കുകയായിരുന്നു യോനി സാഡോൺ. ആക്രമണസമയത്തും അതിനുശേഷവും താൻ കണ്ട ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് 39-കാരൻ ബ്രിട്ടീഷ് പത്രവുമായി പങ്കുവച്ചത്. മാലാഖയുടെ മുഖമുള്ള ഒരു പെൺകുട്ടിയെ എട്ടോളം ഭീകരർ മർദ്ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നത് തനിക്ക് കാണേണ്ടി വന്നുവെന്ന് യോനി സാഡോൺ പറയുന്നു. അരുത് നിർത്തൂ, ഞാൻ എന്തായാലും മരിക്കും, എന്നെ കൊല്ലൂ എന്നവൾ ഉറക്കെ വിളിച്ചു പറഞ്ഞിട്ടും ഹമാസ് ഭീകരർ ക്രൂരത തുടർന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷം അവർ അവളുടെ തലയ്‌ക്ക് വെടി വച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്തായാലും ഹമാസിന്റെ ഞെട്ടിക്കുന്ന കൊടും ക്രൂരതയുടെ തെളിവുകളാണ് ഇപ്പോൾ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…